ഫെയ്സ്ബുക്ക് ലൈവിനിടെ ശിവസേന നേതാവിന്റെ മകനെ വെടിവെച്ചു കൊന്നു, അക്രമി ജീവനൊടുക്കി

അഭിഷേകിനൊപ്പം ഫെയ്സ്ബുക്ക് ലൈവ് ചെയ്തിരുന്നയാളാണ് വെടിവച്ചത്
അഭിഷേക്
അഭിഷേക്സ്‌ക്രീന്‍ ഷോട്ട്
Updated on
1 min read

മുംബൈ: ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവിന്റെ മകനെ ഫെയ്സ്ബുക്ക് ലൈവിനിടെ വെടിവെച്ചു കൊന്ന ശേഷം അക്രമി ജീവനൊടുക്കി. വിനോദ് ഗൊസാല്‍ക്കറുടെ മകന്‍ അഭിഷേക് ആണ് വെടിയേറ്റ് മരിച്ചത്. അഭിഷേകിനൊപ്പം ഫെയ്സ്ബുക്ക് ലൈവ് ചെയ്തിരുന്നയാളാണ് വെടിവച്ചത്. പിന്നീട് അയാള്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ശിവസേന ഉദ്ധവ് വിഭാഗം മുന്‍ കൗണ്‍സിലറാണ് വിനോദ് ഗോസാല്‍ക്കര്‍. മൗറിസ് ഭായ് എന്നയാളുടെ ഓഫിസില്‍ വച്ചാണ് സംഭവമെന്നാണു റിപ്പോര്‍ട്ട്.

അഭിഷേക്
കലാപകാരികളെ വെടിവയ്ക്കാന്‍ ഉത്തരവ്; മദ്രസ പൊളിച്ചതിന് പിന്നാലെ ഉത്തരാഖണ്ഡില്‍ സംഘര്‍ഷം; നിരോധനാജ്ഞ

അഭിഷേകും ഇയാളും തമ്മിലുള്ള പ്രശ്നങ്ങള്‍ അടുത്തിടെ രമ്യതയിലാക്കിയിരുന്നു. തുടര്‍ന്ന് ഒരു പരിപാടിക്കായി അഭിഷേകിനെ ഓഫിസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പരിപാടിക്കിടെ അഭിഷേകിനെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

p jayarajan
wild elephant attack
Cockroach Janata Party leader's family will not support son's politics
Supreme Court
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com