

ബംഗളൂരു: കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ പൊതുവേദിയില്‍വെച്ച് അടിക്കാനോങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെല്‍ഗാവിയില്‍ നടന്ന റാലിയില്‍ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. പൊലീസ് ഉദ്യോഗസ്ഥനോട് 'ഇവിടെ വാ, ആരാണ് എസ്പി, നിങ്ങളെന്താണ് ചെയ്യുന്നത്' എന്ന് ചോദിക്കുന്നതും അടിക്കാനോങ്ങുന്നതും വീഡിയോയില്‍ കാണാം. വേദിയിലുണ്ടായ കോണ്‍ഗ്രസ് നേതാക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വീണ്ടും പ്രകോപിതനാകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ബിജെപി - ജെഡിഎസ് പാര്‍ട്ടികള്‍ രംഗത്തെത്തി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. വിലക്കയറ്റവുമായി ബന്ധപ്പെട്ട് ബെല്‍ഗാവില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ വേദിയില്‍ വെച്ചായിരുന്നു പൊലീസുകാരനെതിരേ സിദ്ധരാമയ്യ തിരിഞ്ഞത്. പഹല്‍ഗാമിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുടെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപി പ്രവര്‍ത്തകര്‍ ഇതേ വേദിയിലേക്ക് പ്രതിഷേധവുമായെത്തിയിരുന്നു. പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞെങ്കിലും സദസില്‍ കൂടിയിരുന്ന് ഇവരില്‍ ചിലര്‍ മുദ്രാവാക്യം വിളിച്ച് കരിങ്കൊടി കാണിച്ചു. ഇതാണ് സിദ്ധരാമയ്യയെ പ്രകോപിപ്പിച്ചത്.
ഇവിടത്തെ എസ്പി ആരാണ് എന്ന് ചോദിച്ച് പൊലീസ് ഉദ്യോഗസ്ഥനെ വേദിയിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു സിദ്ധരാമയ്യ അടിക്കാനോങ്ങിയത്. ദ്വാരക എസ്പി നാരായണ ബരമണിക്ക് നേരെയായിരുന്നു സിദ്ധരാമയ്യയുടെ രോഷപ്രകടനം. 'ഇവിടെ വാ, ആരാണ് എസ്പി, നിങ്ങളെന്താണ് ചെയ്യുന്നത്' എന്ന് ചോദിക്കുന്നതും അടിക്കാനോങ്ങുകയുമായിരന്നു. കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സുര്‍ജെവാലയും മന്ത്രി പാട്ടീലും അടക്കമുള്ളവര്‍ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വീണ്ടും പ്രകോപിതനാവുകയായിരുന്നു. അടിക്കാനോങ്ങുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിന്നോട്ട് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ ബിജെപി രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. അധികാരം എന്നെന്നേക്കുമല്ലെന്ന മുന്നറിയിപ്പുമായി ജെഡിഎസും രംഗത്തെത്തി.
'പൊലീസ് ഉദ്യോഗസ്ഥനെതിരെ കൈ ഓങ്ങിയ നിങ്ങളുടെ പ്രവൃത്തി ഉന്നത പദവിക്ക് അപമാനമാണ്. നിങ്ങളുടെ ധാര്‍ഷ്ട്യം എല്ലാ പരിധികളെയും ലംഘിച്ചിരിക്കുന്നു. നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് സത്യം ചെയ്തിട്ടുള്ള സ്ഥാപനങ്ങളോടുള്ള അവഹേളനത്തിന്റെ മാപ്പര്‍ഹിക്കാത്ത പ്രകടനമാണിത്' ബിജെപി വക്താവ് വിജയ് പ്രസാദ് പറഞ്ഞു. അപമാനിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനോട് സിദ്ധരാമയ്യ ഉടന്‍ ക്ഷമാപണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
