എസ്‌ഐആര്‍: 'ഒന്നേകാല്‍ കോടി ഹിന്ദുക്കളുടെ പേരില്ല'; തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് യോഗി

അര്‍ഹരായ വോട്ടര്‍മാര്‍ പട്ടികയ്ക്ക് പുറത്താണെന്നും യുപി മുഖ്യമന്ത്രി
yogi adityanath
1.27 Crore Hindus Missing From Electoral Rolls: Yogi AdityanathPhoto | ANI
Updated on: 
1 min read

ലഖ്നൗ: ഉത്തര്‍പ്രദേശിലെ വോട്ടര്‍പട്ടികയില്‍ നിന്ന് 1.27 കോടി ഹിന്ദു വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കപ്പെട്ടതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട എസ്‌ഐആര്‍ പ്രക്രിയയില്‍ വലിയ തോതില്‍ ഹിന്ദു വോട്ടര്‍മാര്‍ പുറത്തായതായി ബിജെപി സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കവെ അദ്ദേഹം ആരോപിച്ചു.

ജനസംഖ്യാനുപാതികമായി സംസ്ഥാനത്ത് 16 കോടിയിലധികം വോട്ടര്‍മാര്‍ ഉണ്ടാകേണ്ട സ്ഥാനത്ത് നിലവില്‍ ഏകദേശം 13 കോടി വോട്ടര്‍മാര്‍ മാത്രമാണുള്ളതെന്ന് യോഗി ചൂണ്ടിക്കാട്ടി. ഇതിനുപുറമെ വിവിധ വിഭാഗങ്ങളില്‍ നിന്നായി അര്‍ഹരായ വോട്ടര്‍മാര്‍ പട്ടികയ്ക്ക് പുറത്താണെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട 66 ലക്ഷത്തോളം ആളുകള്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയില്‍ ഇല്ല. സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായ ഏകദേശം 55 ലക്ഷം പേര്‍ വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. 18നും 19നും ഇടയില്‍ പ്രായമുള്ള 4.5 ലക്ഷത്തോളം യുവ വോട്ടര്‍മാരുടെ പേരുകളും പട്ടികയില്‍ കാണാനില്ലെന്ന് യോഗി പറഞ്ഞു.

വോട്ടര്‍മാരുടെ പേരുകള്‍ വന്‍തോതില്‍ ഒഴിവാക്കപ്പെട്ടത് 28 നഗര നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിയുടെ വിജയസാധ്യതയെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. അര്‍ഹരായ വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എംപിമാര്‍, എംഎല്‍എമാര്‍, പാര്‍ട്ടി ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം, മുന്‍പ് നടന്ന എസ്‌ഐആര്‍ പ്രക്രിയയിലൂടെ 2.04 കോടി പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെടുകയും 84 ലക്ഷത്തിലധികം പുതിയ വോട്ടര്‍മാര്‍ ചേര്‍ക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അനര്‍ഹരെ നീക്കം ചെയ്യുന്നതിനിടയില്‍ അര്‍ഹരായ വലിയ വിഭാഗം വോട്ടര്‍മാര്‍ ഒഴിവാക്കപ്പെട്ടത് ഗൗരവകരമാണെന്നും പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

yogi adityanath
ഒഴിവാക്കപ്പെട്ടവര്‍ വോട്ടര്‍ പട്ടികയിലേക്ക്?; എസ്‌ഐആര്‍ പൂര്‍ത്തിയായ 20 സംസ്ഥാനങ്ങളില്‍ സ്‌പെഷ്യല്‍ ഡ്രൈവ്
yogi adityanath
എല്‍ഡിഎഫ് ആയിരുന്നു ഭരണത്തിലെങ്കില്‍ ഇത്രയും സുരക്ഷ പിണറായിക്ക് കിട്ടില്ലായിരുന്നു: ഡോ. കെ എസ് രാധാകൃഷ്ണന്‍
yogi adityanath
'2024 മുതല്‍ ജെന്‍-സികളുടെ വോട്ട് തടയാന്‍ ശ്രമം'; മോദിയും ഗ്യാനേഷ് കുമാറും ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ്
Summary

Names Of 1.27 Crore Hindus Missing From Electoral Rolls In UP: Yogi Adityanath

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER