

ചെന്നൈ: യുഎപിഎ കേസിൽ മാവോയിസ്റ്റ് രൂപേഷിന് ജീവപര്യന്തം തടവ് ശിക്ഷ. തമിഴ്നാട്ടിലെ ശിവഗംഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിവഗംഗ സ്വദേശിയുടെ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് കന്യാകുമാരിയിലെ കടയിൽ നിന്നു സിം കാർഡ് വാങ്ങിയെന്ന കേസിലാണ് നടപടി. നിരോധിക്കപ്പെട്ട സംഘടനകളിൽ പ്രവർത്തിച്ചെന്ന കുറ്റത്തിലെ പരമാവധി ശിക്ഷയാണ് രൂപേഷിനെതിരെ വിധിച്ചത്.
വ്യാജ രേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങളിൽ 5 വർഷം വീതം തടവും ശിക്ഷയുണ്ട്. ഇതാദ്യമായാണ് തമിഴ്നാട്ടിൽ ഒരു കേസിൽ രൂപേഷിനെ ശിക്ഷിക്കുന്നത്.
31,000 രൂപ പിഴയൊടുക്കാനും വിധിയുണ്ട്. ശിവഗംഗ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി അറിവൊളിയാണ് ശിക്ഷ വിധിച്ചത്.
നേരത്തെ കേരളം, കർണാടക സംസ്ഥാനങ്ങളിൽ സമാന കേസുകൾ ഇയാൾക്കെതിരെയുണ്ടായിരുന്നു. അന്ന് വെറുതെവിടുകയായിരുന്നു. 2015 മെയിൽ അറസ്റ്റിലായതു മുതൽ രൂപേഷ് ജയിലിലാണ്. മോചനം അടുത്തിരിക്കെയാണ് പുതിയ വിധി.
Maoist leader Roopesh: The Sivaganga Principal District Judge Arivoli directed Roopesh alias Praveen, 64, a prominent Maoist leader from Kerala, to undergo life term in prison and imposed ₹31,000 as fine here on Thursday.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates