ഈ വര്‍ഷം യാത്രയ്ക്കിടെ നിന്നുപോയത് ആറു വിമാന എന്‍ജിനുകള്‍, മൂന്ന് മെയ് ഡേ കോളുകള്‍; കേന്ദ്രം പാര്‍ലമെന്റില്‍

ഈ വര്‍ഷം ഇതുവരെ യാത്രയ്ക്കിടെ ആറ് വിമാന എന്‍ജിനുകള്‍ നിന്നുപോയെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍
Ahmedabad Air India plane crash
Ahmedabad Air India plane crash ഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: ഈ വര്‍ഷം ഇതുവരെ യാത്രയ്ക്കിടെ ആറ് വിമാന എന്‍ജിനുകള്‍ നിന്നുപോയെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. ഇക്കാലയളവില്‍ അടിയന്തര മുന്നറിയിപ്പ് ആയി പൈലറ്റ് മൂന്ന് മെയ് ഡേ കോള്‍ നല്‍കിയതായും കേന്ദ്ര വ്യോമയാന മന്ത്രാലയം രാജ്യസഭയെ അറിയിച്ചു.

യാത്രയ്ക്കിടെ ഇന്‍ഡിഗോയുടെയും സ്പൈസ് ജെറ്റിന്റെയും രണ്ട് വീതവും എയര്‍ ഇന്ത്യയുടെയും അലയന്‍സ് എയറിന്റെയും ഓരോന്നും വിമാന എന്‍ജിനുകളാണ് നിന്നുപോയത്. ജൂണ്‍ 12 ന് അഹമ്മദാബാദില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ ഒരു കെട്ടിടത്തില്‍ ഇടിച്ച് തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിന്റേത് ഉള്‍പ്പെടെയാണ് മൂന്ന് മെയ് ഡേ കോളുകള്‍. മറ്റു രണ്ടു മെയ് ഡേ കോളുകള്‍ ഇന്‍ഡിഗോയുടെയും എയര്‍ ഇന്ത്യ എക്സ്പ്രസിന്റേയുമാണെന്നും വ്യോമയാന സഹമന്ത്രി മുരളീധര്‍ മൊഹോള്‍ രാജ്യസഭയെ അറിയിച്ചു.

വിമാനം ജീവന് ഭീഷണിയായ സാഹചര്യത്തിലാണെന്നും അടിയന്തര സഹായം ആവശ്യമാണെന്നും പറഞ്ഞ് എയര്‍ ട്രാഫിക് കണ്‍ട്രോളറുമായി വ്യക്തമായി ആശയവിനിമയം നടത്താന്‍ ഒരു പൈലറ്റ് മൂന്ന് തവണയാണ് മെയ് ഡേ കോള്‍ നടത്തിയത്. 2025 ജനുവരി മുതല്‍ ജൂലൈ വരെയാണ് (ഇതുവരെ), ആകെ ആറു എന്‍ജിന്‍ നിന്നുപോയ സംഭവങ്ങളും മൂന്ന് മെയ് ഡേ കോളുകളും റിപ്പോര്‍ട്ട് ചെയ്തതെന്നും തിങ്കളാഴ്ച രേഖാമൂലമുള്ള മറുപടിയില്‍ മന്ത്രി മൊഹോള്‍ പറഞ്ഞു.

Ahmedabad Air India plane crash
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം; ഒരുഗ്രാമമൊന്നാകെ ഒലിച്ചുപോയി; 4 മരണം; 60 പേരെ കാണാതായി; വിഡിയോ

ജൂലൈ 12ന്, ലഭ്യമായ വസ്തുതാപരമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ എയര്‍ ഇന്ത്യ വിമാനാപകടത്തെ കുറിച്ചുള്ള അന്വേഷണം അന്തിമമായിട്ടില്ലെന്നും അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നുമാണ് പറയുന്നതെന്നും മന്ത്രി രേഖാമൂലമുള്ള മറുപടിയില്‍ പറഞ്ഞു. അപകടത്തിലേക്ക് നയിക്കാന്‍ സാധ്യതയുള്ള എല്ലാ വശങ്ങളും പരിശോധിച്ച് വരികയാണെന്നും അട്ടിമറി സാധ്യതയെ കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

Ahmedabad Air India plane crash
ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു
Summary

Six aircraft engine shutdown incidents reported this year: Union minister Murlidhar Mohol

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com