ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു

കര്‍ഷക സമര കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ സത്യപാല്‍ മാലിക് രംഗത്തെത്തിയിരുന്നു
Satyapal Malik
Satyapal Malikഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു. 79 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബിഹാര്‍, ഒഡീഷ, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും ഗവര്‍ണറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബിജെപി മുന്‍ ദേശീയ ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Satyapal Malik
കൂടുതല്‍ കാലം ആഭ്യന്തരമന്ത്രിക്കസേരയില്‍, അഡ്വാനിയുടെ റെക്കോര്‍ഡും കടന്ന് അമിത് ഷാ

ഉത്തര്‍ പ്രദേശിലെ ബാഗ്പതില്‍ നിന്നുള്ള ജാട്ട് നേതാവാണ് സത്യപാല്‍ മാലിക്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ സത്യപാല്‍ മാലിക്, 1974 ല്‍ ചൗധരി ചരണ്‍ സിങ്ങിന്റെ ഭാരതീയ ക്രാന്തി ദളിലൂടെ ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ജനതാദളില്‍ ചേര്‍ന്ന് ലോക്‌സഭാംഗമായി.

ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം സത്യപാല്‍ മാലിക് കോണ്‍ഗ്രസിലെത്തി. പിന്നീട് ലോക്ദള്‍, സമാജ് വാദി പാര്‍ട്ടി എന്നിവയിലും ചേര്‍ന്നു. 2004 ലാണ് സത്യപാല്‍ മാലിക് ബിജെപിയില്‍ അംഗമാകുന്നത്. ബിജെപി കിസാന്‍ മോര്‍ച്ചയുടെ ചുമതലയുള്ളപ്പോഴാണ്, 2017 ല്‍ സത്യപാല്‍ മാലികിനെ ബിഹാര്‍ ഗവര്‍ണറായി നിയമിക്കുന്നത്. പിന്നാലെ ഒഡീഷ ഗവര്‍ണറുടെ അധിക ചുമതലയും നല്‍കി. 2018 ല്‍ സത്യപാല്‍ മാലികിനെ ജമ്മു കശ്മീര്‍ ഗവര്‍ണറായി നിയമിച്ചു.

സത്യപാല്‍ മാലിക് ഗവര്‍ണറായിരിക്കെയാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നത്. 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണം നടക്കുമ്പോഴും മാലിക് കശ്മീര്‍ ഗവര്‍ണറായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയാണ് ഭീകരാക്രമണത്തിന് കാരണമെന്നും, ഇക്കാര്യം നരേന്ദ്ര മോദിയോട് ചൂണ്ടിക്കാട്ടിയപ്പോള്‍ തല്‍ക്കാലം മിണ്ടാതിരിക്കാനാണ് മറുപടി ലഭിച്ചതെന്നും സത്യപാല്‍ മാലിക് പറഞ്ഞത് വലിയ വിവാദമായിരുന്നു.

Satyapal Malik
യഥാര്‍ത്ഥ ഇന്ത്യാക്കാരനെ സുപ്രീംകോടതി ജഡ്ജിമാര്‍ തീരുമാനിക്കേണ്ട: രാഹുലിനെ പിന്തുണച്ച് പ്രിയങ്ക

കര്‍ഷക സമര കാലത്തും ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ സത്യപാല്‍ മാലിക് രംഗത്തെത്തിയിരുന്നു. ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് 2200 കോടി രൂപയുടെ പ്രവൃത്തികള്‍ അനുവദിച്ചതില്‍ നടന്ന അഴിമതി ആരോപണത്തില്‍ സത്യപാല്‍ മാലിക്കിനും മറ്റ് അഞ്ചുപേര്‍ക്കുമെതിരെ സിബിഐ കേസെടുത്തിരുന്നു. 2022ലാണ് അഴിമതിയുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Summary

Former Jammu and Kashmir Governor Satyapal Malik passes away.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com