പൊതു സ്ഥലത്ത് മൂത്രം ഒഴിക്കുന്നത് തടഞ്ഞു; യുവാവിന് മര്‍ദനം, പ്രതി പൊലീസ് പിടിയില്‍ - വിഡിയോ

റോഡരികിലെ ഫുട്പാത്തില്‍ കിടന്നുറങ്ങുകയായിരുന്ന രാംഫാലിനെ വിളിച്ചുണര്‍ത്തി വടി കൊണ്ട് മര്‍ദിക്കുകയായിരുന്നു.
Sleeping Delhi Man Beaten For "Don't Urinate In Public" Request
ഫുട്പപാത്തില്‍ കിടന്നുറങ്ങിയ യുവാവിനെ പ്രതി മര്‍ദിക്കുന്നുവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതിന് വിലക്കിയതിന് യുവാവിന് മര്‍ദനം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി മോഡല്‍ ടൗണിലാണ് സംഭവം.

പ്രതിയായ ആര്യന്‍ എന്ന യുവാവ് കടയുടെ അരികില്‍ റോഡില്‍ മൂത്രമൊഴിക്കുന്ന വിലക്കിയതിനാണ് യുവാവിന് മര്‍ദനമേറ്റത്. റോഡരികിലെ ഫുട്പാത്തില്‍ കിടന്നുറങ്ങുകയായിരുന്ന രാംഫാലിനെ വിളിച്ചുണര്‍ത്തി വടി കൊണ്ട് മര്‍ദിക്കുകയായിരുന്നു.

ഇയാള്‍ മര്‍ദിച്ച് തിരിച്ചു വരുന്നതുവരെ മറ്റ് രണ്ട് പേര്‍ ബൈക്കില്‍ കാത്ത് നിന്നു. തുടര്‍ന്ന് ഈ ബൈക്കില്‍ കയറിയാണ് പ്രതി സ്ഥലത്തു നിന്നും രക്ഷപ്പെട്ടത്. സമീപത്തെ സിസിടിവി ക്യാമറയില്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞതോടെ പ്രതി പൊലീസ് പിടിയിലാവുകയായിരുന്നു. പ്രതിയായ രാംഫാല്‍ സമീപത്തെ ഒരു വീട്ടില്‍ ജോലി ചെയ്ത് വരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com