ഇന്‍ഡിഗോ വിമാനത്തില്‍ പുക; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ 

പ്രമുഖ കമ്പനിയായ ഇന്‍ഡിഗോയുടെ റായ്പൂര്‍- ഇന്‍ഡോര്‍ വിമാനത്തില്‍ പുക
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ കമ്പനിയായ ഇന്‍ഡിഗോയുടെ റായ്പൂര്‍- ഇന്‍ഡോര്‍ വിമാനത്തില്‍ പുക. വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ ക്യാബിന്‍ ക്രൂ ആണ് പുക കണ്ടെത്തിയത്. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം ആരംഭിച്ചു.

ഇന്‍ഡിഗോയുടെ എ320 വിമാനത്തിലാണ് പുക കണ്ടെത്തിയത്. മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തിനുള്ളില്‍ നിന്ന് പുറത്തേയ്ക്ക് എത്തിക്കാന്‍ സാധിച്ചതായി ഡിജിസിഎ അറിയിച്ചു. വിമാനം ലാന്‍ഡ് ചെയ്ത ശേഷം ക്യാബിന്‍ ക്രൂവാണ് ക്യാബിനില്‍ പുക കണ്ടത്.  സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡിജിസിഎ അറിയിച്ചു. ഇന്‍ഡിഗോ ഇതുസംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതിനിടെ, തുടര്‍ച്ചയായി വിമാനത്തില്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സ്‌പൈസ് ജെറ്റിന് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 18 ദിവസത്തിനിടെ എട്ടു തകരാറുകളാണ് കണ്ടെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com