18 ദിവസത്തിനിടെ എട്ടു തകരാര്‍; സ്‌പൈസ് ജെറ്റിന് ഡിജിസിഎയുടെ നോട്ടീസ് 

തുടര്‍ച്ചയായി തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ പ്രമുഖ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ഡിജിസിഎ
ഫയല്‍
ഫയല്‍

ന്യൂഡല്‍ഹി: തുടര്‍ച്ചയായി തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ പ്രമുഖ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ഡിജിസിഎ. 18 ദിവസത്തിനിടെ സാങ്കേതിക തകരാറുമായി ബന്ധപ്പെട്ട് എട്ടു സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം ചൈനയിലേക്ക് സര്‍വീസ് നടത്തിയ വിമാനത്തിലെ റഡാര്‍ പ്രവര്‍ത്തനരഹിതമായത് അടക്കം മൂന്ന് സംഭവങ്ങളാണ് ഉണ്ടായത്. ഈ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഡിജിസിഎയുടെ ഇടപെടല്‍.

സുരക്ഷാ പരിശോധനയിലെ വീഴ്ചയും അറ്റകുറ്റപ്പണി യഥാസമയത്ത് നിര്‍വഹിക്കാത്തതുമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നാണ് ഡിജിസിഎയുടെ വിലയിരുത്തല്‍. ഇത്തരം വീഴ്ചകള്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതാണെന്നും നോട്ടീസില്‍ പറയുന്നു. മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയാണ് പരമപ്രധാനമെന്നാണ് ഡിജിസിഎയുടെ നോട്ടീസുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രതികരണം. ചെറിയ സുരക്ഷാ വീഴ്ച പോലും വിശദമായി അന്വേഷിക്കുമെന്നും വ്യോമയാന മന്ത്രി ട്വീറ്റ് ചെയ്തു. 

റഡാര്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനമാണ് തിരിച്ചിറക്കിയത്. ചൊവ്വാഴ്ച തന്നെയാണ് ഡല്‍ഹിയില്‍ നിന്ന് ദുബൈയിലേക്ക് പോയ സ്‌പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് പാകിസ്ഥാനിലെ കറാച്ചിയില്‍ ഇറക്കിയതും കാണ്ട്‌ല- മുംബൈ വിമാനത്തിന്റെ വിന്‍ഡ് ഷീല്‍ഡിലെ പൊട്ടല്‍ ശ്രദ്ധയില്‍പ്പെട്ടതും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com