

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ദേശീയ കൗണ്‍സിലില്‍ വന്‍ അഴിച്ചുപണി. പുതിയ കൗണ്‍സിലില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉണ്ട്. മുന്‍കേന്ദ്രമന്ത്രി സ്മൃതി ഇറാനി ബിജെപി ദേശീയ ജനറല്‍ സക്രട്ടറിമാരില്‍ ഒരാളായി സംഘടനാ നേതൃത്വത്തില്‍ തിരിച്ചെത്തി. മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ ബിജെപിയുടെ വൈസ് പ്രസിഡന്റായി തുടരും.
13 ദേശീയ വൈസ് പ്രസിഡന്റുമാരില്‍ ആറ് പേരും സ്ത്രീകളാണ്. പാര്‍ട്ടിയിലെ പ്രധാനപദവികളില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമാണിത്. എട്ട് ദേശീയ ജനറല്‍ സെക്രട്ടറിമാരില്‍ ഒരുവനിതയും പതിനാറ് സെക്രട്ടറിമാരില്‍ നാല് സ്ത്രീകളും ഉള്‍പ്പെടുന്നു. മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള രണ്ടുപേരും നേതാക്കളുടെ പട്ടികയിലുണ്ട്.
ബിഎല്‍ സന്തോഷ് ആണ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി. കേരളം, ബംഗാള്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രധാനപ്പെട്ട പദവികള്‍ നല്‍കിയിട്ടുണ്ട്. ആം ആദ്മിയില്‍ നിന്നെത്തിയ സന്ദീപ് പതകിനെ ദേശീയ സെക്രട്ടറിയായി നിയമിച്ചു. പീയൂഷ് ഗോയല്‍ ആണ് ദേശീയ ട്രഷറര്‍. ജോയിന്റ് ട്രഷററായി രാജേഷ് മംഗലിനെയും നിയമിച്ചു. കേരളത്തില്‍ നിന്നുള്ള അനില്‍ ആന്റണി ദേശീയ സെക്രട്ടറിയായി തുടരും. വസുന്ധര രാജ, തീരഥ് സിങ് റാവത്ത്, റാം മാധവ്, ബൈജയന്ത് ജയ് പാണ്ഡെ, ഡി. പുരന്ദേശ്വരി, രേഖ വര്‍മ, വര്‍ഷാബെന്‍ നരേന്ദ്രബായി ദോഷി, ഭാരതി പ്രവീണ്‍ പവാര്‍, മന്‍പ്രീത് സിങ് ബാദല്‍, ലാല്‍ സിങ് ആര്യ, എം. നാഗരാജ, താരിഖ് മന്‍സൂര്‍, മധുചന്ദ്ര കര്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.
ശിവ്പ്രകാശ്, സൗദാന്‍ സിങ് എന്നിവര്‍ ദേശീയ ജോയിന്റ് സെക്രട്ടറിമാരും വിനോദ് താവ്‌ഡെ, സുനില്‍ ബന്‍സല്‍, ബിപ്ലബ് കുമാര്‍ ദേബ്, സ്മൃതി ഇറാനി, സതീഷ് പൂനിയ, ഗജേന്ദ്ര പട്ടേല്‍, ഹരീഷ് ദ്വിവേദി, സഞ്ജയ് ഭാട്ടിയ എന്നിവരെ ദേശീയ ജനറല്‍ സെക്രട്ടറിമാരും നിയമിച്ചു. കവിത പാട്ടീദാര്‍, കെ. സുരേന്ദ്രന്‍, ബോല സിങ്, പ്രദീപ് വര്‍മ, ജഗ്ദീഷ് ഈശ്വര്‍ബായി പട്ടേല്‍, സന്ദീപ് പഥക്ക്, ഫാങ്‌നോണ്‍ കോന്യാക്, സംഗീത യാദവ്, അനില്‍ ആന്റണി, എം വെങ്കിടേശന്‍, മനോജ് ടിഗ്ഗ, സിദ്ധാര്‍ഥ് ശംഭു, സ്വദേശ് സിങ്, മൃഗങ്ക ദിയോ ബര്‍മന്‍, രോഹന്‍ ഗുപ്ത, ജയ് പ്രകാശ് എന്നിവരാണ് ദേശീയ സെക്രട്ടറിമാര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates