

ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഹർജികൾ ചൊവ്വാഴ്ച പരിഗണിക്കാൻ സാധ്യതയില്ല. കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്ന് പേരെ ലാവ്‌ലിന്‍ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ ഹർജി ചൊവ്വാഴ്ച്ച പരിഗണിക്കുന്ന ഹർജികളുടെ പട്ടികയിൽ ഉൾപെടുത്തിയിട്ടുണ്ടെങ്കിലും ഭരണഘടന ബെഞ്ച് സിറ്റിംഗ് ഇല്ലെങ്കിൽ മാത്രമേ ഇവ പരിഗണിക്കുകയുള്ളൂവെന്ന് സുപ്രീംകോടതി അറിയിപ്പിലൂടെ വ്യക്തമാക്കി.
ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഹർജികൾ സെപ്റ്റംബർ പതിമൂന്നിന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ നിന്ന് നീക്കംചെയ്യരുതെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് നേരത്തെ നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ജെ ബി പർഡിവാല എന്നിവരടങ്ങിയ ബെഞ്ച് ചൊവ്വാഴ്ച്ച പരിഗണിക്കുന്ന ഹർജികളുടെ പട്ടികയിൽ ലാവ്‌ലിന്‍ ഹർജികളും ഉൾപെടുത്തി. എന്നാൽ ഭരണഘടനാ ബെഞ്ചിന്റെ നടപടികൾ പൂർത്തിയാവുകയോ ഭരണഘടനാ ബെഞ്ച് ഇരിക്കാതിരിക്കുയോ ചെയ്താൽ മാത്രമേ ഹർജികൾ ചൊവ്വാഴ്ച്ച പരിഗണിക്കാൻ ഇടയുള്ളൂ.
പിണാറായി വിജയൻ, മുൻ ഊർജ്ജവകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രൻ, ഊർജ്ജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വർഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിവെച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates