കടയില്‍ പോയി തിരിച്ചെത്തി; വിശ്രമിക്കാന്‍ കിടന്ന യുവാവ് ഉണര്‍ന്നില്ല; ചെരിപ്പിന് സമീപം പാമ്പ് ചത്ത നിലയില്‍

കര്‍ണാടകയില്‍ ചെരിപ്പിലെ പാമ്പിന്റെ കടിയേറ്റ് സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ മരിച്ചു
software engineer dies after being bitten by snake
software engineer dies after being bitten by snake പ്രതീകാത്മക ചിത്രം
Updated on
1 min read

ബംഗളൂരു: കര്‍ണാടകയില്‍ ചെരിപ്പിലെ പാമ്പിന്റെ കടിയേറ്റ് സോഫ്റ്റ്വെയർ എന്‍ജിനീയര്‍ മരിച്ചു. ബംഗളൂരു ബന്നേര്‍ഘട്ട രംഗനാഥ ലേഔട്ടില്‍ മഞ്ജുപ്രകാശ് (41) ആണ് മരിച്ചത്.

ശനിയാഴ്ച കടയില്‍ പോയി തിരിച്ചെത്തിയ മഞ്ജുപ്രകാശ് വീടിനു പുറത്തു ചെരിപ്പ് ഊരിയിട്ടു വിശ്രമിക്കാന്‍ പോയി. ഒരു മണിക്കൂറിനു ശേഷം ചെരിപ്പിനു സമീപം പാമ്പു ചത്തു കിടക്കുന്നതു കണ്ട് യുവാവിനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും കാലില്‍ കടിയേറ്റ പാടു കണ്ടു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

'2016ല്‍ ഒരു ബസ് അപകടത്തില്‍ പെട്ട പ്രകാശിന്റെ കാലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം അദ്ദേഹത്തിന് കാലില്‍ വേദന അനുഭവപ്പെട്ടിരുന്നില്ല. അതുകൊണ്ടാകാം പാമ്പ് കടിച്ചത് മഞ്ജുപ്രകാശ് അറിയാതെ പോയതിന് കാരണം'- ബന്ധുക്കള്‍ പറഞ്ഞു.

software engineer dies after being bitten by snake
ഇരുണ്ട നിറത്തിന്റെ പേരില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് തീകൊളുത്തി കൊന്നു; ഭര്‍ത്താവിന് വധശിക്ഷ

ചെരുപ്പിന് സമീപം ചത്ത പാമ്പിനെ കണ്ടതിനെ തുടര്‍ന്ന്, പ്രകാശിന്റെ പാദരക്ഷയ്ക്കുള്ളിലായിരുന്നോ എന്ന് സംശയിച്ച് കുടുംബാംഗങ്ങള്‍ പ്രകാശിന്റെ മുറിയിലേക്ക് ഓടിച്ചെന്നു. അവര്‍ മുറിയിലെത്തിയപ്പോള്‍ പ്രകാശ് വായില്‍ നിന്ന് നുരയും പതയും വന്ന് കാലില്‍ രക്തസ്രാവത്തോടുകൂടി കട്ടിലില്‍ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

software engineer dies after being bitten by snake
മഴ ഒഴിഞ്ഞിട്ടില്ല, സെപ്തംബറിലും കനക്കും; മഴക്കെടുതി മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
Summary

software engineer dies after being bitten by snake coiled in his sandals 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com