ഏഴു മണിക്ക് പുറപ്പെടേണ്ട വിമാനം പറന്നത് 10: 10ന്; എയര്‍പോര്‍ട്ടില്‍ ബഹളം വച്ച് യാത്രക്കാര്‍

കാലാവസ്ഥ പ്രശ്‌നങ്ങള്‍ കാരണമാണ് വിമാനം വൈകുന്നതെന്നായിരുന്നു എയര്‍ലൈന്‍ ജീവനക്കാര്‍ ആദ്യം പറഞ്ഞെതെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളാണ് യാത്ര വൈകാന്‍ ഇടയാക്കിയത് 
സ്‌പൈസ് ജെറ്റ് , ഫയല്‍ ചിത്രം
സ്‌പൈസ് ജെറ്റ് , ഫയല്‍ ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും പാറ്റ്‌നയിലേക്ക് പോകേണ്ട വിമാനം വൈകിയതില്‍ യാത്രക്കാരും സ്‌പൈസ് ജറ്റ് ജീവനക്കാരും തമ്മില്‍ തര്‍ക്കം. മൂന്ന് മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്.

രാവിലെ ഏഴുമണിക്ക് പോകേണ്ട വിമാനം പത്തുമണി കഴിഞ്ഞാണ് പുറപ്പെട്ടതെന്ന് യാത്രക്കാര്‍ പറയുന്നു. കാലാവസ്ഥ പ്രശ്‌നങ്ങള്‍ കാരണമാണ് വിമാനം വൈകുന്നതെന്നായിരുന്നു എയര്‍ലൈന്‍ ജീവനക്കാര്‍ ആദ്യം പറഞ്ഞെതെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളാണ് യാത്ര വൈകാന്‍ ഇടയാക്കിയതെന്നും യാത്രക്കാര്‍ പറയുന്നു.

വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രകോപിതരാവുകയും ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ഒടുവില്‍ ഏഴുമണിക്ക് പുറപ്പെടേണ്ട വിമാനം 10. 10നാണ് പുറപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER