14,582 ഒഴിവുകള്‍, കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷയ്ക്ക് ജൂലൈ നാലു വരെ അപേക്ഷിക്കാം; വിശദാംശങ്ങള്‍

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (ssc) വര്‍ഷംതോറും നടത്തുന്ന കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
students in examination hall for SSC CGL exam
ഓണ്‍ലൈന്‍ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി ജൂലൈ 5 (ssc)പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (ssc) വര്‍ഷംതോറും നടത്തുന്ന കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ എസ്എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.gov.in ല്‍ കയറി ജൂലൈ നാലിനകം അപേക്ഷിക്കേണ്ടതാണ്. ഓണ്‍ലൈന്‍ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി ജൂലൈ 5 ആണ്. ഏകദേശം 14582 ഒഴിവുകള്‍ നികത്താനാണ് പരീക്ഷ.

അപേക്ഷയില്‍ തിരുത്തല്‍ വരുത്താനും അവസരമുണ്ട്. ഇതിനുള്ള തിരുത്തല്‍ വിന്‍ഡോ ജൂലൈ 9ന് തുറന്ന് ജൂലൈ 11ന് അവസാനിക്കും. ടയര്‍ I പരീക്ഷ ഓഗസ്റ്റ് 13 മുതല്‍ ഓഗസ്റ്റ് 30 വരെ നടക്കും.ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി ഇന്ത്യാ ഗവണ്‍മെന്റിന്റെ വിവിധ മന്ത്രാലയങ്ങള്‍/വകുപ്പുകള്‍/സംഘടനകള്‍, വിവിധ ഭരണഘടനാ സ്ഥാപനങ്ങള്‍/സ്റ്റാറ്റിയൂട്ടറി ബോഡികള്‍/ട്രിബ്യൂണലുകള്‍ എന്നിവയിലായി ഗ്രൂപ്പ് 'ബി', ഗ്രൂപ്പ് 'സി' തസ്തികകളിലെ ഒഴിവുകളാണ് നികത്തുക.

ടയര്‍ I, ടയര്‍ II എന്നിങ്ങനെ രണ്ട് തലങ്ങളിലായി കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായിരിക്കും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉള്‍പ്പെടുക. ടയര്‍ I ഒബ്ജക്റ്റീവ് തരം, മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളും. ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍ ഒഴികെ ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് ചോദ്യങ്ങള്‍. ഓരോ തെറ്റായ ഉത്തരത്തിനും 0.50 മാര്‍ക്കിന്റെ നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും.അപേക്ഷാ ഫീസ് 100 രൂപ ആണ്. വനിതാ ഉദ്യോഗാര്‍ത്ഥികളെയും പട്ടികജാതി (എസ്സി), പട്ടികവര്‍ഗ (എസ്ടി), ഉദ്യോഗാര്‍ഥികളെയും ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com