51 തവണ കുത്തി; ഐബി ഉദ്യോഗസ്ഥനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഓടയില്‍ തള്ളി; മുന്‍ ആംആദ്മി എംഎല്‍എ കുറ്റക്കാരന്‍

ക്രൂരമായ കൊലപാതകത്തിനു ശേഷം അങ്കിത് ശര്‍മയുടെ മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ അദ്ദേഹത്തിന്റെ മുഖത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ആസിഡ് ഒഴിച്ചു പൊള്ളിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Tahir Hussain
താഹിര്‍ ഹുസൈന്‍
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: 2020 ഫെബ്രുവരിയില്‍ ഡല്‍ഹിയിലുണ്ടായ കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ താഹിര്‍ ഹുസൈനും മറ്റ് നാല് പേരും കുറ്റക്കാരാണെന്ന് ഡല്‍ഹി കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി. ഡല്‍ഹിയിലെ കര്‍ക്കര്‍ദൂമ കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. ഫെബ്രുവരി 26-നാണ് ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മ്മയുടെ (26) മൃതദേഹം ഓടയില്‍ നിന്നാണ് കണ്ടെത്തിയത്. ഹുസൈന്‍, ജാവേദ്, അനസ്, നാസിം, കാസിം എന്നീ മറ്റ് നാല് പേര്‍ക്കുമെതിരെ കൊലപാതകം, കലാപം സൃഷ്ടിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍, ക്രിമിനല്‍ ഗൂഢാലോചന കുറ്റത്തില്‍ നിന്ന് കോടതി ഇവരെ വെറുതെവിട്ടു.

ക്രൂരമായ കൊലപാതകത്തിനു ശേഷം അങ്കിത് ശര്‍മയുടെ മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ അദ്ദേഹത്തിന്റെ മുഖത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ആസിഡ് ഒഴിച്ചു പൊള്ളിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട അങ്കിത് ശര്‍മയുടെ പിതാവ് രവീന്ദര്‍ കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.

ചന്ദ് ബാഗ് പുലിയ, മെയിന്‍ കരാവല്‍ നഗര്‍ റോഡ് പരിസരങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ കല്ലേറും അക്രമങ്ങളും നടന്നിരുന്നു. അന്ന് മുന്‍സിപ്പല്‍ കൗണ്‍സിലറായിരുന്ന മുഹമ്മദ് താഹിര്‍ ഹുസൈന്റെ ഓഫിസില്‍ നിരവധി സാമൂഹിക വിരുദ്ധര്‍ തടിച്ചുകൂടിയിരുന്നതായും, കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ജനക്കൂട്ടത്തിനു നേരെ കല്ലുകളും പെട്രോള്‍ ബോംബുകളും എറിയുകയും വെടിയുതിര്‍ക്കുകയും ചെയ്തതായും പരാതിക്കാരന്‍ ആരോപിച്ചിരുന്നു. 2020 ഫെബ്രുവരി 25 ന് വൈകിട്ട് അഞ്ച് മണിയോടെ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോയ അങ്കിത് ശര്‍മ പിന്നീട് തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലുകള്‍ക്കൊടുവില്‍, ചന്ദ് ബാഗ് പുലിയയിലെ പള്ളിക്ക് സമീപമുള്ള ഓടയിലേക്ക് അങ്കിത് ശര്‍മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തള്ളിയതായി പ്രദേശവാസികളായ യുവാക്കളില്‍ നിന്നാണ് കുടുംബം അറിയുന്നത്. കേസിന്റെ ശിക്ഷാവിധി കോടതി പിന്നീട് പ്രഖ്യാപിക്കും.

കലാപം സൃഷ്ടിക്കല്‍, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ഹുസൈന്‍ അടക്കം 11 പ്രതികള്‍ക്കെതിരെ വിചാരണ കോടതി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നേരത്തെ ഇയാളുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.

Tahir Hussain
ബംഗാളിൽ 'ഗുണ്ടാ നിയമം' പ്രാബല്യത്തിൽ; വിചാരണയില്ലാതെ തടങ്കലിനും അക്രമികളുടെ സ്വത്ത് കണ്ടുകെട്ടാനും അധികാരം
Tahir Hussain
തെലങ്കാന കൂട്ടക്കൊല: പോക്‌സോ കേസ് പ്രതി മരിച്ച നിലയില്‍; അന്വേഷണം
Tahir Hussain
ഇനി ആറ് സീറ്റ് അകലം; രാജ്യസഭയില്‍ ചരിത്രം കുറിക്കാന്‍ ബിജെപി; രാജീവ് ഗാന്ധിയുടെ നേട്ടം മോദി സ്വന്തമാക്കുമോ?
Summary

Stabbed 51 Times, Body Dumped In Drain: A Murder That Shook Riot-Hit Delhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com