വിജയ്‌യുടെ കരൂര്‍ റാലിക്കിടെ വൻ ദുരന്തം; കുട്ടികൾ ഉൾപ്പെടെ 29 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റതായും പ്രാഥമിക റിപ്പോര്‍ട്ടുകകള്‍ പറയുന്നു.
Stampede-like situation at a section of Vijay s rally at Karur tamilnadu
Stampede-like situation at a section of Vijay s rally at Karur tamilnadu
Updated on
1 min read

ചെന്നൈ: ടി വികെ മേധാവിയും തമിഴ് സൂപ്പര്‍ താരവുമായ വിജയ്‌യുടെ സംസ്ഥാന പര്യടനത്തിനിടെ വന്‍ ദുരന്തം. കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും മുപ്പതോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും പ്രാഥമിക റിപ്പോര്‍ട്ടുകകള്‍ പറയുന്നു. മരിച്ചവരില്‍ ആറ് പേര്‍ കുട്ടികളും പത്തിലധികം സ്ത്രീകളും ഉണ്ടെണെന്നാണ് വിവരം.

Stampede-like situation at a section of Vijay s rally at Karur tamilnadu
ആന്‍ഡമാന്‍ കടലില്‍ വന്‍ വാതക ശേഖരം, ഊര്‍ജമേഖലയിലെ സുപ്രധാന പ്രഖ്യാപനവുമായി ഇന്ത്യ

സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി കരൂരില്‍ സംഘടിപ്പിച്ച വന്‍ റാലിയാണ് അപകടത്തില്‍ കലാശിച്ചത്. ആയിരങ്ങളായിരുന്നു വിജയ്‌യെ കാണാനും പ്രസംഗം കേള്‍ക്കാനും തടിച്ചുകൂടിയത്. ഇതിനിടെ ഉണ്ടായ വന്‍ തിരക്കാണ് അപകടത്തിന് ഇടയാക്കിയത്. തിരക്ക് മൂലം നിരവധി പേര്‍ കുഴഞ്ഞ് വീണതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരിക്കേറ്റവരില്‍ പത്ത് പേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരണ സംഖ്യ ഉയരുമെന്നും ആശങ്കയുണ്ട്.

Stampede-like situation at a section of Vijay s rally at Karur tamilnadu
'സത്യം മറച്ചുവയ്ക്കാനാകില്ല..' യുഎന്നിലെ ഇന്ത്യയുടെ ഉറച്ച ശബ്ദം, അറിയാം പെറ്റല്‍ ഗെലോട്ടിനെ

ദുരന്തത്തില്‍ ഇടപെടല്‍ കാര്യക്ഷമമാക്കാന്‍ ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍ദേശം നല്‍കി. സ്ഥലത്ത് നേരിട്ടെത്തി വേണ്ട ക്രമീകരണങ്ങള്‍ നടത്താനാണ് കരൂര്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

അയല്‍ ജില്ലകളില്‍ നിന്നുള്ള സഹായം ഉള്‍പ്പെടെ ലഭ്യമാക്കാനും സ്റ്റാലിന്‍ അറിയിച്ചു. ഉടന്‍ കരൂരിലെത്തണമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി, സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി എന്നിവരോടും തമിഴ്‌നാട് തമിഴ്‌നാട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

Summary

'Stampede-like' situation at a section of Vijay's overcrowded rally at Karur in TN, some fainted workers taken in ambulanc

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com