വന്ദേഭാരത്
വന്ദേഭാരത് / എക്‌സ്പ്രസ് ചിത്രം

മൂന്നിടങ്ങളില്‍ വന്ദേഭാരത് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് ; കോച്ചുകളുടെ ഗ്ലാസുകള്‍ തകര്‍ന്നു

ഞായറാഴ്ച നടന്ന കല്ലേറില്‍ കോച്ചുകളുടെ ഗ്ലാസുകള്‍ തകര്‍ന്നെങ്കിലും യാത്രക്കാര്‍ക്ക് പരിക്കില്ല
Published on

ബംഗളൂരു: മൂന്നിടങ്ങളില്‍ വന്ദേഭാരത് ട്രെയിനുകളില്‍ കല്ലേറ്. ബംഗളൂരു-ധാര്‍വാഡ്, ധാര്‍വാഡ്-ബെംഗളൂരു, മൈസൂരു-ചെന്നൈ വന്ദേഭാരത് ട്രെയിനുകള്‍ക്ക് നേരെയാണ് ആക്രമം ഉണ്ടായത്. . ആക്രമണം നടന്ന മൂന്നിടങ്ങളില്‍ രണ്ട് സംഭവങ്ങളും ബംഗളൂരു റെയില്‍വെ ഡിവിഷന്‍ പരിധിയിലാണ് നടന്നത്. സംഭവത്തില്‍ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല

ഞായറാഴ്ച നടന്ന കല്ലേറില്‍ കോച്ചുകളുടെ ഗ്ലാസുകള്‍ തകര്‍ന്നെങ്കിലും യാത്രക്കാര്‍ക്ക് പരിക്കില്ല. ബംഗളൂരുവില്‍ നിന്ന് ധാര്‍വാഡിലേക്ക് പോവുകയായിരുന്ന വന്ദേഭാരതിന് നേരെ രാവിലെ 6.15നു ബെംഗളൂരു ചിക്കബാനവാര സ്റ്റേഷന് സമീപത്ത് നിന്നാണ് കല്ലേറുണ്ടായത്. സി6 കോച്ചിന്റെ ഗ്ലാസാണ് തകര്‍ന്നത്. ധാര്‍വാഡില്‍ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന വന്ദേഭാരതിന് നേരെ വൈകിട്ട് 3.30നു ഹാവേരിക്ക് സമീപം ഹരിഹറിലായിരുന്നു രണ്ടാമത്തെ കല്ലേറുണ്ടായത്. സി5 കോച്ചിന്റെ ഗ്ലാസാണ് തകര്‍ന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വന്ദേഭാരത്
യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചശേഷം യുവാവ് കിണറ്റില്‍ ചാടി

മൈസൂരു-ചെന്നൈ വന്ദേഭാരതിന് നേരെ കര്‍ണാടക, ആന്ധ്ര അതിര്‍ത്തിയായ കുപ്പത്ത് വച്ച് വൈകിട്ട് 4.30നാണ് കല്ലേറുണ്ടായത്. സി4 കോച്ചിന്റെ ഗ്ലാസ് തകര്‍ന്നു. ട്രെയിനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കല്ലെറിഞ്ഞവരെ കണ്ടെത്തുമെന്ന് റെയില്‍വെ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com