ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; നാശനഷ്ടം, ഒമ്പത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

മണിക്കൂറില്‍ 70 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നലെ തന്നെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Storm lashes Delhi with winds of 77kmph, 9 flights diverted
ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; നാശനഷ്ടം, ഒമ്പത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുഎഎന്‍ഐ
Updated on
1 min read

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് നാശനഷ്ടം. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നേരിയ മഴയും ലഭിച്ചു. രാത്രി 9 മണിക്കും 11 മണിക്കും ഇടയിലുണ്ടായ കാറ്റില്‍ ചില വീടുകളുടെ മേല്‍ക്കൂരകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മണിക്കൂറില്‍ 70 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നലെ തന്നെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കൊണാക്ട് പ്ലേസില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു. മരങ്ങള്‍ കടപുഴകി വീണതിനെ കുറിച്ച് 60 കോളുകള്‍ ലഭിച്ചതായും വീട് തകര്‍ന്നതും മതില്‍ ഇടിഞ്ഞതുമായി ബന്ധപ്പെട്ട 22 കോളുകള്‍ ലഭിച്ചതായും ഡല്‍ഹി പൊലീസിന് അറിയിച്ചു. കാറ്റില്‍ സഹായം ആവശ്യപ്പെട്ട് അഗ്‌നിശമന സേനയ്ക്ക് അമ്പതോളം കോളുകള്‍ ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊടുങ്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങളോ മരണങ്ങളോ പരിക്കുകളോ സംബന്ധിച്ച് കൃത്യമായ അറിവില്ലെന്നും പൊലീസ് അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Storm lashes Delhi with winds of 77kmph, 9 flights diverted
'ഞാന്‍ ഇതാ തിരിച്ചെത്തിയിരിക്കുന്നു, ഏകാധിപത്യം തകര്‍ത്ത് ജനാധിപത്യം തിരികെ പിടിക്കണം'

ശക്തമായ പൊടിക്കാറ്റ് വിമാനം വഴിതിരിച്ചുവിടുന്നതിനും കാരണമായി, കുറഞ്ഞത് ഒമ്പത് വിമാനങ്ങളെങ്കിലും ജയ്പൂരിലേക്ക് വഴിതിരിച്ചുവിട്ടതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇന്നലെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മോശം കാലാസ്ഥയുണ്ടായേക്കുമെന്ന് യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ രാത്രി 8 മണിയോടെ അത് ഓറഞ്ച് അലര്‍ട്ടാക്കിയിരുന്നു.

രാത്രി 9 മണിയോടെയാണ് കൊടുങ്കാറ്റ് ആരംഭിച്ചത്, രാത്രി 10 മണിക്ക് ഉജ്വയില്‍ 77 കിലോമീറ്റര്‍ വേഗതയിലും പ്രഗതി മൈതാനില്‍ 63 കിലോമീറ്റര്‍ വേഗതയിലും ലോധി റോഡില്‍ 61 കിലോമീറ്റര്‍ വേഗതയിലും കാറ്റ് വീശിയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com