ഗുജറാത്തിലെ ജനവാസകേന്ദ്രത്തില്‍ സിംഹം ഇറങ്ങിയപ്പോള്‍
ഗുജറാത്തിലെ ജനവാസകേന്ദ്രത്തില്‍ സിംഹം ഇറങ്ങിയപ്പോള്‍

ഇവിടെ ഭരിക്കാന്‍ നോക്കേണ്ട!; സിംഹത്തെ തുരത്തിയോടിച്ച് തെരുവുനായ്ക്കള്‍- വീഡിയോ

കാട്ടിലെ രാജാവ് എന്നാണ് സിംഹത്തെ വിശേഷിപ്പിക്കുന്നത്
Published on

കാട്ടിലെ രാജാവ് എന്നാണ് സിംഹത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ കാട്ടിലെ സിംഹരാജാവ് നാട്ടിലിറങ്ങിയാല്‍ കഥയാകെ മാറും. അത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. 

ഗുജറാത്തിലെ തെരുവോരങ്ങളില്‍ സിംഹങ്ങളിറങ്ങുന്നത് അത്ര അപൂര്‍വമല്ല. കാടിനോടു ചേര്‍ന്നുള്ള ജനവാസ മേഖലകളില്‍ ഒറ്റയ്ക്കും കൂട്ടമായുമൊക്കെ സിംഹങ്ങള്‍ എത്തുന്നതിന്റെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 

സുശാന്ത നന്ദ ഐഎഫ്എസ് ആണ് രസകരമായ ഈ ദൃശ്യം പങ്കുവച്ചത്. രാത്രിയുടെ മറവില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ സിംഹത്തെ ഒരു കൂട്ടം തെരുവുനായ്ക്കള്‍ ഉറക്കെ കുരച്ചുകൊണ്ട് ഭയപ്പെടുത്തി ഓടിക്കുന്ന ദൃശ്യമാണിത്. നായ്ക്കള്‍ കൂട്ടത്തോടെ കുരച്ചുകൊണ്ട് പിന്നാലെയെത്തുന്നത് കണ്ട സിംഹം അവിടെനിന്ന് ഓടിമറയുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com