മൂന്നു വയസ്സുകാരിയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി, ദാരുണാന്ത്യം

ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ധാര്‍ (മധ്യപ്രദേശ്): കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന മൂന്നു വയസ്സുകാരിയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

മധ്യപ്രദേശിലെ ധാറിലാണ് നടുക്കുന്ന സംഭവം. വീടിനു സമീപത്തെ വയലില്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്ന നന്ദിനി എന്ന മൂന്നുവയസ്സുകാരിയാണ് മരിച്ചത്. ഒരു കൂട്ടം തെരുവു നായ്ക്കള്‍ കുട്ടികളെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട്, സമീപത്ത് ജോലി ചെയ്യുകയായിരുന്ന മാതാപിതാക്കള്‍ ഓടിവന്ന് നായ്ക്കളെ ഓടിച്ചു. ദേഹമാസകലം കടിയേറ്റ് ചോരയൊലിച്ച നിലയിലായിരുന്നു കുഞ്ഞ്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മേഖലയില്‍ തെരുവുനായ്ക്കളുടെ ആക്രമണം കൂടിവരികയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER