ഗ്യാനേഷ് കുമാറിനെ 'രാവണനാക്കി' കോലം കത്തിച്ച് പ്രതിഷേധം; വിദ്യാര്‍ഥികള്‍ പിടിയില്‍

ക്രാന്തികാരി യുവ സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം
Students gather at Delhi's Model Town park to burn 20-feet tall ‘Gyanesh Kumar effigy’, detained
ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ച് പ്രതിഷേധം
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ദസറ ആഘോഷത്തിനിടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ രാവണനാക്കി കോലം കത്തിച്ച സംഭവത്തില്‍ വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ക്രാന്തികാരി യുവ സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

രാവണന്റെ കൊലത്തിനൊപ്പം ഗ്യാനേഷ് കുമാറിന്റെ കോലവും കത്തിച്ചായിരുന്നു സ്വതന്ത്രവിദ്യാര്‍ഥി സംഘടനയുടെ പ്രതിഷേധം. അനുമതിയില്ലാതെ പാര്‍ക്കില്‍ പ്രതിഷേധം നടത്തിയതിനാണ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇവരെ പിന്നീട് വിട്ടയച്ചു. ഗ്യാനേഷ് കുമാറിനെ മുഖ്യതെരഞ്ഞെടുപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം.

രാവണനൊപ്പം ഗ്യാനേഷ് കുമാറിന്റെ കോലം കത്തിക്കുമെന്ന് സംഘടന നേരത്തെ പ്രഖ്യാപിച്ചതിനാല്‍ നിരവധി പേര്‍ പ്രതിഷേധത്തിനായി എത്തിയിരുന്നു. രാവണന്റെ കോലം കത്തിക്കാന്‍ തങ്ങള്‍ക്ക് പൂര്‍ണ്ണ അവകാശമുണ്ടെന്നും, എന്തിനാണ് പൊലീസ് ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയായ ജ്യോതി ചോദിച്ചു. പ്രതിഷേധത്തിനിടയില്‍ പൊലീസുമായി ഉന്തും തള്ളുമുണ്ടായെങ്കിലും തങ്ങള്‍ കോലം കത്തിച്ചതായും, തുടര്‍ന്ന് പൊലീസ് പ്രകോപിതരായി തങ്ങളെ കസ്റ്റഡിയിലെടുത്തതായും ജ്യോതി പറഞ്ഞു.

ഡല്‍ഹിയിലെ പീതംപുരയിലെ കേശവ് രാംലീലാ കമ്മിറ്റി ദസറ ആഘോഷങ്ങളുടെ ഭാഗമായി 30 അടി ഉയരമുള്ള പാറ്റയുടെ കോലം കത്തിച്ചിരുന്നു. രാവണന്‍, കുംഭകര്‍ണ്ണന്‍, മേഘനാദന്‍ എന്നിവര്‍ക്കൊപ്പമാണ് പാറ്റയുടെ കോലം കൂടി കത്തിക്കാന്‍ കേശവ് രാംലീലാ കമ്മിറ്റി തീരുമാനിച്ചത്. എന്നാല്‍ ഇതിനെ പരിഹസിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ രംഗത്തുവന്നു. 'സൗജന്യ പ്രചാരണം നല്‍കിയതിന് വളരെ നന്ദി' എന്നായിരുന്നു സംഭവത്തോട് അദ്ദേഹത്തിന്റെ പ്രതികരണം.

Summary

Students gather at Delhi's Model Town park to burn 20-feet tall ‘Gyanesh Kumar effigy’, detained

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com