ബെംഗളൂരു: ഒരു വിവാഹച്ചടങ്ങിനിടെയുള്ള രണ്ട് പേരുടെ നൃത്തം സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. എഴുപത് പിന്നിട്ട ഈ രണ്ട് വ്യക്തികളും ചില്ലറക്കാരല്ല താനും. ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ ഷായും രാജ്യസഭാംഗവും എഴുത്തുകാരിയുമായ സുധാ മൂര്‍ത്തിയുമാണ് നൃത്തം ചെയ്ത് ആളുകളെ അമ്പരപ്പിച്ചിരിക്കുന്നത്. ഇരുവരുടേയും നൃത്തം അതിനേക്കാള്‍ ആവേശത്തോടെയാണ് ആളുകള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണം വ്യക്തമാക്കുന്നു.
മജുംദാര്‍ ഷായുടെ സഹോദരന്‍ രവിയുടെ മകന്‍ എറിക് മജുംദാറിന്റെ വിവാഹഘോഷത്തിനിടെയായിരുന്നു ഇരുവരുടേയും നൃത്തം. 'എന്റെ നൃത്തം ശ്രദ്ധിക്കേണ്ടതില്ല. എഴുപത് പിന്നിട്ടിട്ടും ഊര്‍ജ്ജസ്വലരായ രണ്ടുപേരെ കണ്ടതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്', വിഡിയോ പങ്കുവെച്ച സംരംഭകനും രാഷ്ട്രീയപ്രവര്‍ത്തകനുമായ അനില്‍ ഷെട്ടി കുറിച്ചു.
ബെംഗളൂരുവിലെ താജ് വെസ്റ്റ് എന്‍ഡില്‍ ആയിരുന്നു വിവാഹസത്കാരം ഒരുക്കിയത്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്‌നേഹത്തിന്റെയും ഒരുമയുടെയും ആഘോഷം എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഡി കെ യും സാമൂഹികമാധ്യമങ്ങളില്‍ ചിത്രം പങ്കുവെച്ചു.
വൈറല്‍ വിഡിയോയ്ക്ക് താഴെ നിരവധിപ്പേര്‍ കമന്റുകളുമായി എത്തി. ശക്തരായ രണ്ട് വനിതാ സംരംഭകര്‍ കുട്ടികളെപ്പോലെ നൃത്തം ചെയ്യുന്നത് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് ഒരാള്‍ കുറിച്ചു. ആ രണ്ട് പേരും പ്രചോദനമാണെന്ന് മറ്റൊരാളും കമന്റ് ബോക്‌സില്‍ എഴുതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates