

ന്യൂഡൽഹി: ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും വോട്ടർപട്ടികയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്.ഐ.ആർ നടപടികൾക്കുമെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി ഒക്ടോബർ 15-ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടിയിരുന്നത്. എന്നാൽ ജസ്റ്റിസ് മോഹനയുടെ അസുഖം കണക്കിലെടുത്ത് വാദം കേൾക്കുന്നത് ഒക്ടോബർ 15-ലേക്ക് മാറ്റുന്നതിൽ എതിർപ്പില്ലെന്ന് കക്ഷികൾ അറിയിക്കുകയായിരുന്നു. ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നൽകിയ ഹർജി ഇന്ന് ഇതുവരെയായും ലിസ്റ്റ് ചെയ്തിട്ടില്ല.
മുതിർന്ന അഭിഭാഷകരായ ഗോപാൽ ശങ്കരനാരായണൻ, മേനക ഗുരുസ്വാമി, അരുന്ധതി കട്ജു, സി.യു. സിംഗ്, നിത്യ രാമകൃഷ്ണൻ, ഇന്ദിര ജയ്സിങ് എന്നിവരും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കോടതിയിൽ ഹാജരായി. സമരം റിപ്പോർട്ട് ചെയ്യുന്നതിനിടെ വനിതാ മാധ്യമപ്രവർത്തകരെ പൊലീസ് മർദിച്ചെന്ന പരാതിയിൽ മറുപടി നൽകാൻ ഒരു മുതിർന്ന ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates