100% എഥനോളില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് ഇന്ധന ലഭ്യത എങ്ങനെ ഉറപ്പാക്കും? കേന്ദ്രത്തോട് സുപ്രീംകോടതി

പരിസ്ഥിതി സംബന്ധമായ വശങ്ങള്‍ക്കൊപ്പം കര്‍ഷകരുടെ ഉന്നമനവും പ്രധാനമാണെന്ന് കോടതി
supreme court on  e100 fuel
SC Asks Centre How It Will Ensure Supply for E100 Ethanol Vehicles
Updated on: 
1 min read

ന്യൂഡല്‍ഹി: നൂറുശതമാനവും എഥനോളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള പുതിയ ഉത്തരവിനു പിന്നാലെ, രാജ്യത്ത് ഇതിനാവശ്യമായ ഇന്ധന ലഭ്യത എങ്ങനെ ഉറപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. ജസ്റ്റിസ് എംഎം സുന്ദരേഷ്, ജസ്റ്റിസ് പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ണായക ചോദ്യം ഉന്നയിച്ചത്.

2025-26 വര്‍ഷത്തെ എഥനോള്‍ വിതരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ നിരീക്ഷണം. പൂര്‍ണമായും എഥനോളില്‍ (E100) ഓടാന്‍ കഴിയുന്ന ഫ്‌ലെക്‌സ്-ഫ്യുവല്‍ വാഹനങ്ങള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് റോഡ് ഗതാഗത മന്ത്രാലയം അടുത്തിടെ കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍സ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ ചൂണ്ടിക്കാണിച്ചാണ് കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്.

'നൂറുശതമാനം എഥനോളില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍, അത്രയും വലിയ അളവില്‍ ഇന്ധന ലഭ്യത എങ്ങനെ ഉറപ്പാക്കുമെന്നാണ് ഞങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നത്' -കോടതി വ്യക്തമാക്കി. കോടതിയുടെ ചോദ്യത്തിന് മറുപടിയായി, ഇതിന് വലിയ തോതിലുള്ള ഉത്പാദന ക്രമീകരണങ്ങള്‍ ആവശ്യമാണെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണി കോടതിയെ അറിയിച്ചു.

അതേസമയം, നിലവിലുള്ള പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തുന്നതല്ലാതെ, പെട്രോളിലെ എഥനോള്‍ മിശ്രണം പെട്ടെന്ന് വര്‍ധിപ്പിക്കാന്‍ തത്ക്കാലം പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കിയിരുന്നു. കര്‍ഷകരുടെയും ഗ്രാമീണരുടെയും താത്പര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും വിഷയത്തില്‍ പരിസ്ഥിതി സംബന്ധമായ വശങ്ങള്‍ക്കൊപ്പം കര്‍ഷകരുടെ ഉന്നമനവും പ്രധാനമാണെന്നും കോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെ ഓര്‍മിപ്പിച്ചു.

supreme court on  e100 fuel
100% എഥനോളില്‍ ഓടുന്ന കാറുകള്‍ക്ക് വഴിയൊരുങ്ങി; മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്ത് കേന്ദ്രം
supreme court on  e100 fuel
'കരിമ്പില്‍ നിന്ന് എഥനോള്‍ വേണ്ട'; പഞ്ചസാര ക്ഷാമവും വിലക്കയറ്റവും തടയാന്‍ നടപടി
supreme court on  e100 fuel
72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍
Summary

"How Will You Ensure Fuel Supply for 100% Ethanol-Run Vehicles?": Supreme Court Asks Centre

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER