ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്ത് വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി

ജുഡീഷ്യറിയെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിച്ചെന്ന് അറ്റോർണി ജനറൽ
sanjay raut
സഞ്ജയ് റാവത്ത് ഫയൽ
Edited By:
Updated on: 
2 min read

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനും ജുഡീഷ്യറിക്കുമെതിരെ നടത്തിയ വിവാദ പരാമർശങ്ങളിൽ ശിവസേന (യുബിടി) നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത് വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുനഃപരിശോധനയ്‌ക്കെതിരെ ഇന്ത്' മുന്നണി നേതാക്കൾ സംയുക്തമായി നൽകിയ റിട്ട് ഹർജി പരിഗണിക്കവെയാണ് കോടതി ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിലെ ആറാം ഹർജിക്കാരനായ സഞ്ജയ് റാവത്തിന്റെ ഭാഗം താൽക്കാലിക അടിസ്ഥാനത്തിൽ മാത്രമാണ് ഫയലിൽ സ്വീകരിക്കുന്നതെന്നും, കോടതിയെയും ജഡ്ജിമാരെയും കുറിച്ച് നടത്തിയ പരസ്യ പരാമർശങ്ങളിൽ അദ്ദേഹം വിശദീകരണം നൽകുന്നതിന് വിധേയമായിട്ടായിരിക്കും ഇതെന്നും ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.

sanjay raut
മണ്ഡല പുനർനിർണയവും വനിതാ സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഒക്ടോബറിൽ ചേരാൻ സാധ്യത

വിവാദത്തിന് പിന്നിലെ പരാമർശങ്ങൾ

വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ഉന്നയിക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുമതി തേടിയിട്ടും ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ലെന്ന് സഞ്ജയ് റാവത്ത് പരസ്യമായി വിമർശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള ജഡ്ജിമാർ ലണ്ടനിൽ ബിജെപി നേതാക്കളോടൊപ്പം ബാഡ്മിന്റൺ കളിക്കുകയും കേന്ദ്രമന്ത്രിമാരുടെ അത്താഴവിരുന്നുകളിൽ പങ്കെടുക്കുകയും ചെയ്യുന്നുവെന്നും, എന്നാൽ പ്രതിപക്ഷ നേതാവിനെ കാണാൻ അദ്ദേഹത്തിന് സമയമില്ലെന്നുമായിരുന്നു റാവത്തിന്റെ ആരോപണം.

എന്നാൽ വ്യാഴാഴ്ച ഹർജി പരിഗണിച്ച വേളയിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഹർജിക്കാരിൽ ഒരാൾ തന്റെ പെരുമാറ്റത്തിന് വിശദീകരണം നൽകേണ്ടിവരുമെന്ന് പരാമർശിച്ച ചീഫ് ജസ്റ്റിസ്, തങ്ങൾ ദന്തഗോപുരങ്ങളിലല്ല ജീവിക്കുന്നതെന്നും കോടതിക്ക് പുറത്ത് എന്തൊക്കെ പ്രസ്താവനകളാണ് നടത്തുന്നതെന്ന് വ്യക്തമായി അറിയാമെന്നും തുറന്നടിച്ചു.

sanjay raut
Delhi Protest: 'ലഹ്റ ദോ തിരംഗ' റാലി; ഗതാഗത നിയന്ത്രണം ഉണ്ടായേക്കുമെന്ന് പൊലീസ്

ക്രിമിനൽ കോടതിയലക്ഷ്യത്തിന് അറ്റോർണി ജനറലിന്റെ പച്ചക്കൊടി

ഇതിനിടെ, സഞ്ജയ് റാവത്തിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ സുപ്രീം കോടതി ബാർ അസോസിയേഷന് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി അനുമതി നൽകി. കേന്ദ്രമന്ത്രിമാരോടൊപ്പം ജഡ്ജിമാർ ലണ്ടനിൽ ബാഡ്മിന്റൺ കളിച്ചുവെന്ന റാവത്തിന്റെ അവകാശവാദം തികച്ചും കളവാണെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവ് ഉദ്ധരിച്ച് അറ്റോർണി ജനറൽ വ്യക്തമാക്കി. അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ റാവത്ത് നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്താനും അപകീർത്തിപ്പെടുത്താനുമാണ് ശ്രമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധിയും സഞ്ജയ് റാവത്തും ഉൾപ്പെടെ 12 പ്രതിപക്ഷ നേതാക്കൾ ഒപ്പിട്ട സംയുക്ത ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ നിർണായക നിരീക്ഷണം. തൻറെ പരാമർശങ്ങളിൽ റാവത്ത് നൽകുന്ന വിശദീകരണം പരിശോധിച്ച ശേഷമായിരിക്കും അദ്ദേഹത്തിന്റെ ഭാഗം കേൾക്കുന്നതിൽ കോടതി തുടർതീരുമാനമെടുക്കുക.

sanjay raut
മൈസൂരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള്‍ അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം
Summary

The Supreme Court provisionally entertained the petition filed by INDIA bloc leaders against the Election Commission of India subject to Shiv Sena (UBT) MP Sanjay Raut explaining his controversial conduct and remarks against Chief Justice of India Surya Kant

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

supreme court
Chief Justice Surya Kant
 SC Directs ECI Produce Records Form 6
സുപ്രീം കോടതി
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com