

ന്യൂഡൽഹി: ഭീമാ കൊറേഗാവ് കലാപ കേസിൽ മനുഷ്യാവകാശ പ്രവർത്തകരായ വെർനൺ ഗോൺസാലസ്, അരുൺ ഫെരേര എന്നിവർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സുധാൻഷു ധൂലിയ എന്നിവകടങ്ങിയ ബെഞ്ചാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഇരുവരും മഹാരാഷ്ട്ര വിട്ടു പോകരുത്, പാസ്പോർട്ടുകൾ കോടതിക്ക് കൈമാറണം, ഒരു ഫോൺ വീതമേ ഇരുവരും ഉപയോഗിക്കാവു, ഫോൺ എഎൻഐ ഉദ്യോഗസ്ഥർക്ക് നിരീക്ഷിക്കാൻ കഴിയും വിധമാകണം ഉപയോഗം തുടങ്ങിയ നിബന്ധകളാണ് ഉത്തരവിലുള്ളത്.
2018ജനുവരി ഒന്നിനു പുനെയിൽ നടന്ന ഭീമ കൊറേഗാവ് സംഘർഷത്തിന്റെ വാർഷിക പരിപാടിക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് കേസ്. ഇരുവരേയും കൂടാതെ 14 മനുഷ്യാവകാശ പ്രവർത്തരാണ് അറസ്റ്റിലായത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അറസ്റ്റ്. കേസിൽ അറസ്റ്റിലായിരുന്ന ഫാദർ സ്റ്റാൻ സ്വാമി ജുഡീഷ്യൽ കസ്റ്റഡിയിൽ ഇരിക്കെ മരിച്ചു.
2108 അറസ്റ്റിലായ ഇരുവരും അഞ്ച് വർഷമായി ജയിൽ വാസമനുഭവിക്കുകയാണ്. യുഎപിഎ ചുമത്തിയ കേസിൽ 2019ൽ ഇരുവർക്കും ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates