ജഡ്ജി നിയമനം: നടപടിക്രമത്തില്‍ തീരുമാനത്തിന് 11 വര്‍ഷത്തെ കാലതാമസം; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

കൊളീജിയം എടുക്കുന്ന തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു
supreme Court
supreme Courtഫയൽ
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലും ഹൈക്കോടതികളിലും ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള പരിഷ്‌കരിച്ച 'മെമ്മോറാണ്ടം ഓഫ് പ്രൊസീജ്യര്‍' (MoP) അന്തിമമായി തീരുമാനിക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ്. ജഡ്ജിമാരുടെ നിയമന പ്രക്രിയയുമായി ബന്ധപ്പെട്ട് 'ലോക് പ്രഹാരി' എന്ന എന്‍ജിഒ ആണ് സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

കൊളീജിയം എടുക്കുന്ന തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ (Right to Information Act) പരിധിയില്‍ കൊണ്ടുവരണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് മറുപടി നല്‍കാന്‍ നിര്‍ദേശിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചത്.

കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും തമ്മില്‍ പലതവണ ആശയവിനിമയം നടത്തിയെങ്കിലും, പരിഷ്‌കരിച്ച 'മെമ്മോറാണ്ടം ഓഫ് പ്രൊസീജ്യര്‍' (MoP) 11 വര്‍ഷമായിട്ടും അന്തിമരൂപത്തിലായിട്ടില്ല എന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതി, ഹൈക്കോടതികള്‍ തുടങ്ങിയവയിലേക്ക് ജഡ്ജിമാരെ നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളെ വിലയിരുത്തുന്നതിനും തിരഞ്ഞെടുക്കുന്നതിനുമുള്ള വ്യക്തമായ മാനദണ്ഡങ്ങള്‍ ഇല്ലെന്നും, അത്തരം മാനദണ്ഡങ്ങള്‍ പരസ്യമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനം, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ നിയന്ത്രിക്കുന്ന രേഖകളുടെ ഒരു കൂട്ടമാണ് 'മെമ്മോറാണ്ടം ഓഫ് പ്രൊസീജ്യര്‍' (MoP). കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് നരസിംഹ നവംബര്‍ രണ്ടിന് പിന്മാറിയിരുന്നു. എന്‍.ജെ.എ.സി (NJAC) നടപടികളുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി ഹാജരായിരുന്നു എന്നതിനാലായിരുന്നു നരസിംഹയുടെ പിന്മാറ്റം.

Summary

Supreme Court seeks Centre’s response on delay in finalising judicial appointments MoP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER