'ഉന്നാവോ സാഹചര്യം ഗുരുതരം, സെന്‍ഗാറിനെ ജാമ്യത്തില്‍ വിടരുത്'; ശിക്ഷ മരവിപ്പിച്ച ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്
supreme court
സുപ്രീംകോടതി ( supreme court )ഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന് തിരിച്ചടി. സെന്‍ഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഉന്നാവോയിലെ സാഹചര്യം ഗുരുതരമാണ്. സെന്‍ഗാറിനെ ജാമ്യത്തില്‍ വിടരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

supreme court
തുണി ഈ സോപ്പിട്ടു കഴുകൂ, കൊതുകു വരില്ല; ഡിറ്റര്‍ജന്റ് വികസിപ്പിച്ച് ഐഐടി ഡല്‍ഹി

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. സാധാരണയായി പ്രതികളുടെ ജാമ്യത്തില്‍ സുപ്രീംകോടതി ഇടപെടാറില്ല. എന്നാല്‍ ഈ കേസിലെ സ്ഥിതി വ്യത്യസ്തമാണ്. മറ്റൊരു കേസില്‍ കുല്‍ദീപ് സെന്‍ഗാര്‍ ജയിലിലാണ്. കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ട്. അതുവരെ ഇയാളെ ജയില്‍ മോചിപ്പിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

supreme court
17 വര്‍ഷം വേര്‍പിരിഞ്ഞു താമസം; ദമ്പതികള്‍ക്ക് വിവാഹമോചനം അനുവദിച്ച് കോടതി, ജീവനാംശം 50 ലക്ഷം

കേസില്‍ കക്ഷിചേരുന്നതിന് അതിജീവിതയ്ക്ക് കോടതിയുടെ പ്രത്യേക അനുമതി വേണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. നീതി ലഭിച്ചുവെന്ന് അതിജീവിതയ്ക്കു വേണ്ടി കോടതിയില്‍ ഹാജരായിരുന്ന അഭിഭാഷക പ്രതികരിച്ചു. സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ അതിജീവിതയായ പെണ്‍കുട്ടിയും അമ്മയും ഡല്‍ഹിയില്‍ സമരം നടത്തിയിരുന്നു.

Summary

Former BJP MLA Kuldeep Singh Sengar has setback in Unnao rape case. Supreme Court has stayed the Delhi High Court verdict that suspended Sengar's life sentence.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com