തമിഴ്‌നാട്ടിലെ ഗോവധ നിരോധനം; മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

ഹൈക്കോടതി നടത്തിയത് ജുഡീഷ്യൽ നിയമനിർമ്മാണമെന്ന തമിഴ്‌നാട് സർക്കാരിന്റെ വാദം അംഗീകരിച്ചു; സംസ്ഥാനത്ത് സമ്പൂർണ്ണ നിരോധനമില്ലെന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച്
സുപ്രീം കോടതി
സുപ്രീം കോടതി /ഫയല്‍
Edited By:
Updated on
1 min read

ന്യൂഡൽഹി: ബക്രീദ് ദിനത്തിലോ മറ്റ് ദിവസങ്ങളിലോ തമിഴ്‌നാട്ടിൽ ഒരിടത്തും പശുക്കളെയോ പശുക്കിടാങ്ങളെയോ അറുക്കരുതെന്ന മദ്രാസ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതിയുടെ ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ സമർപ്പിച്ച പ്രത്യേക അനുമതി ഹർജിയിലാണ് സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടൽ. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

സുപ്രീം കോടതി
'ക്രൂരവും മനുഷ്യത്വമില്ലാത്തതും'; നിതിന്‍ രാജിന്റെ മരണം, ഡോ.എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

തമിഴ്‌നാട്ടിലുടനീളം സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തിയ മദ്രാസ് ഹൈക്കോടതി ഉത്തരവിലെ അവസാന ഖണ്ഡിക പ്രഥമദൃഷ്ട്യാ "തിരുത്തൽ" അർഹിക്കുന്നതാണെന്ന് സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു. ഹർജിയിൽ എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു.

ഹൈക്കോടതി ഉത്തരവ് നിയമവിരുദ്ധം; സുപ്രീം കോടതിയിൽ തമിഴ്‌നാടിന്റെ വാദങ്ങൾ

തമിഴ്‌നാട് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡോ. അഭിഷേക് മനു സിങ്‌വി ഹൈക്കോടതി ഉത്തരവിനെതിരെ ശക്തമായ വാദങ്ങളാണ് കോടതിയിൽ ഉന്നയിച്ചത്. 1958-ലെ തമിഴ്‌നാട് മൃഗസംരക്ഷണ നിയമം അനുസരിച്ച് സംസ്ഥാനത്ത് പശുക്കളെ അറുക്കുന്നതിന് സമ്പൂർണ്ണ നിരോധനമില്ല. പ്രായം 10 വയസ്സിന് മുകളിലുള്ളതും, പണികൾക്കോ പ്രജനനത്തിനോ അനുയോജ്യമല്ലാത്തതുമായ പശുക്കളെ ബന്ധപ്പെട്ട അധികാരി നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അറുക്കാൻ നിയമം അനുവദിക്കുന്നുണ്ട്. 1960-ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം, 2001-ലെ സ്ലോട്ടർ ഹൗസ് ചട്ടങ്ങൾ, 1998-ലെ തമിഴ്‌നാട് അർബൻ ലോക്കൽ ബോഡീസ് ആക്ട് എന്നിവയെല്ലാം മൃഗങ്ങളെ അറുക്കാവുന്ന സാഹചര്യങ്ങളെ നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നത്, അല്ലാതെ പൂർണ്ണമായി നിരോധിക്കുന്നില്ല. നിലവിലുള്ള നിയമസംഹിതകളെ മറികടന്ന് കടുത്ത സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തിയതിലൂടെ ഹൈക്കോടതി യഥാർത്ഥത്തിൽ നിയമനിർമ്മാണം നടത്തുകയാണ് ചെയ്തതെന്നും ഇത് നിയമസഭയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും തമിഴ്‌നാട് സർക്കാർ വാദിച്ചു.

സുപ്രീം കോടതി
മതത്തിന്റെ പേരില്‍ ജലാശയങ്ങള്‍ മലിനമാക്കാന്‍ ആര്‍ക്കും അവകാശമില്ല: മദ്രാസ് ഹൈക്കോടതി
സുപ്രീം കോടതി
'ഞാൻ ആത്മഹത്യ ചെയ്യും'; മുൻ സിഇസി ഖുറേഷിയെ ഞെട്ടിച്ച മൻമോഹൻ സിംഗിന്റെ ആ വാക്കുകൾ
സുപ്രീം കോടതി
അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ള: അന്വേഷണം സിബിഐയ്‌ക്കോ? ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ
Summary

The Supreme Court on Monday stayed the Madras High Court's order that had imposed a blanket state-wide ban on the slaughter of cows or calves anywhere in Tamil Nadu for Bakrid or on any other day.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

court news
Karnataka High Court
Kerala High Court
Kerala High Court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com