'മറ്റൊരു പാര്‍ട്ടിയിലേക്കുമില്ല'; സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ കവിത ബിആര്‍എസ് വിട്ടു

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടി അധ്യക്ഷനും പിതാവുമായ കെ ചന്ദ്രശേഖര റാവു കഴിഞ്ഞദിവസം കവിതയെ സസ്പെന്‍ഡ് ചെയ്തിരുന്നു. വാര്‍ത്താസമ്മേളനം നടത്തിയാണ് കവിത രാജി പ്രഖ്യാപിച്ചത്.
Suspended BRS leader Kavitha announces quitting party, MLC post .
കവിത ബിആര്‍എസ് വിട്ടു
Updated on
1 min read

ഹൈദരബാദ്: ഭാരത് രാഷ്ട്ര സമിതിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ച് കെ കവിത. എംഎല്‍സി സ്ഥാനവും കവിത രാജിവെച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടി അധ്യക്ഷനും പിതാവുമായ കെ ചന്ദ്രശേഖര റാവു കഴിഞ്ഞദിവസം കവിതയെ സസ്പെന്‍ഡ് ചെയ്തിരുന്നു. വാര്‍ത്താസമ്മേളനം നടത്തിയാണ് കവിത രാജി പ്രഖ്യാപിച്ചത്.

ബന്ധുവായ ടി ഹരീഷ് റാവു ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ നടത്തിയ സ്ഫോടനാത്മകമായ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയായിരുന്നു കവിതയെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. വാര്‍ത്താ സമ്മേളനത്തില്‍ ഹരീഷ് റാവുവിനെതിരെ ഇന്നും കവിത രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. തനിക്കെതിരെ നടപടിയെടുക്കാന്‍ പിതാവിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായും കവിത പറഞ്ഞു. താന്‍ ഒരിക്കലും ഒരു സ്ഥാനവും ആഗ്രഹിച്ചിട്ടില്ലെന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചുകൊണ്ടുള്ള കത്ത് കെസിആറിന് അയച്ചതായും കവിത പറഞ്ഞു. താന്‍ മറ്റൊരു പാര്‍ട്ടിയിലും ചേരില്ലെന്നും ഭാവി പരിപാടികള്‍ അനുയായികളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Suspended BRS leader Kavitha announces quitting party, MLC post .
മിന്നല്‍ പ്രളയം; ഛത്തീസ്ഗഡില്‍ ഡാം തകര്‍ന്നു; കുത്തൊഴുക്കില്‍ നാലുപേര്‍ മരിച്ചു

'കെസി ആറിന്റെ ആരോഗ്യവും പാര്‍ട്ടി പ്രവര്‍ത്തകരേയും ശ്രദ്ധിക്കണമെന്ന് ഞാന്‍ രാം അണ്ണയോട് അഭ്യര്‍ഥിക്കുന്നു' സഹോദരനും മുന്‍ മന്ത്രിയുമായ കെടി രാമറാവുവിനെ അഭിസംബോധന ചെയ്തുകൊണ്ട് അവര്‍ പറഞ്ഞു. തെലങ്കാനയിലെ ദളിതര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കിയ കെസിആറാണ് തന്റെ 'പ്രചോദനം' എന്ന് കവിത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Suspended BRS leader Kavitha announces quitting party, MLC post .
ഇന്‍സ്റ്റഗ്രാമില്‍ ഫില്‍ട്ടര്‍ ഉപയോഗിച്ച് ചെറുപ്പമായി; 26കാരനും 52കാരിയും തമ്മില്‍ പ്രണയം; വിവാഹത്തിന് നിര്‍ബന്ധിച്ചതോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

പാര്‍ട്ടിക്കുള്ളിലെ ഗൂഢാലോചനകള്‍ക്ക് താന്‍ ഇരയായെന്നും കവിത ആരോപിച്ചു. 'പാര്‍ട്ടി ഓഫീസിനുള്ളില്‍ നിന്നുതന്നെ എനിക്കെതിരെ വ്യാജപ്രചാരണം നടക്കുന്നുണ്ടെന്ന് ഞാന്‍ രാമണ്ണയോട് പറഞ്ഞു. വര്‍ക്കിങ് പ്രസിഡന്റായ എന്റെ സ്വന്തം സഹോദരനില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടാകാതിരുന്നപ്പോള്‍, എനിക്ക് സാഹചര്യം മനസ്സിലായി' അവര്‍ പറഞ്ഞു.

A day after her suspension from KCR-led BRS, senior leader K Kavitha on resignation from the party and trained her guns against cousin and former minister T Harish Rao

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com