ഇന്‍സ്റ്റഗ്രാമില്‍ ഫില്‍ട്ടര്‍ ഉപയോഗിച്ച് ചെറുപ്പമായി; 26കാരനും 52കാരിയും തമ്മില്‍ പ്രണയം; വിവാഹത്തിന് നിര്‍ബന്ധിച്ചതോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

നാല് കുട്ടികളുടെ അമ്മയായ സ്ത്രീ, ചെറുപ്പമായി തോന്നാന്‍ ഇന്‍സ്റ്റഗ്രാം ഫില്‍ട്ടറുകള്‍ ഉപയോഗിച്ചതായും വിവാഹം കഴിക്കാന്‍ സമ്മര്‍ദം ചെലുത്തിയതോടെയുമാണ് അവരെ കൊലപ്പെടുത്തിയതെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കി.
UP woman, 52, killed by 26-year-old boyfriend she met on Instagram
കൊല്ലപ്പെട്ട യുവതി
Updated on
1 min read

ലഖ്‌നൗ: വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതിനാലും വാങ്ങിയ ഒന്നരലക്ഷം രൂപ തിരികെ ചോദിച്ചതിനാലും 26കാരന്‍ ഇന്‍സ്റ്റഗ്രാം വഴി സൗഹൃദത്തിലായ 52കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പ്രതിയായ ഉത്തര്‍പ്രദേശ് സ്വദേശി അരുണ്‍ രജ്പുതിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് കുട്ടികളുടെ അമ്മയായ സ്ത്രീ, ചെറുപ്പമായി തോന്നാന്‍ ഇന്‍സ്റ്റഗ്രാം ഫില്‍ട്ടറുകള്‍ ഉപയോഗിച്ചതായും വിവാഹം കഴിക്കാന്‍ സമ്മര്‍ദം ചെലുത്തിയതോടെയുമാണ് അവരെ കൊലപ്പെടുത്തിയതെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കി.

ഓഗസ്റ്റ് 11-നാണ് മെയിന്‍പുരിയിലെ കര്‍പ്പാരി ഗ്രാമത്തില്‍ അജ്ഞാതയായ ഒരു സ്ത്രീയുടെ മൃതദേഹം പൊലീസ് കണ്ടെടുക്കുന്നത്. കഴുത്ത് ഞെരിച്ചതിന്റെ പാടുകള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചു. കാണാതായവരെ സംബന്ധിച്ച് എവിടെയെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോയെന്ന് സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളില്‍നിന്നും വിവരങ്ങള്‍തേടി.

UP woman, 52, killed by 26-year-old boyfriend she met on Instagram
അമേരിക്കന്‍ സമ്മര്‍ദ്ദത്തിനിടെ ഇന്ത്യയ്ക്ക് വന്‍ ഓഫറുമായി റഷ്യ; ക്രൂഡ് ഓയില്‍ വില കുറച്ചു

അന്വേഷണത്തിനൊടുവില്‍, സ്ത്രീ ഫറൂഖാബാദ് സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് കൊലപാതകം നടത്തിയ ആളെയും കണ്ടെത്തുകയായിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് 52-കാരിയെ പരിചയപ്പെട്ടതെന്നും ഒന്നര വര്‍ഷമായി ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നും അയാള്‍ പൊലീസിനോട് പറഞ്ഞു.

UP woman, 52, killed by 26-year-old boyfriend she met on Instagram
തെരഞ്ഞെടുപ്പ് പ്രകടന പത്രിക കുരുക്കായി, രണ്ടാം ഭാര്യ കണ്ടതോടെ പദ്ധതി പാളി, ആം ആദ്മി എംഎല്‍എ കുടുങ്ങി

രണ്ട് മാസം മുന്‍പാണ് ഇരുവരും ഫോണ്‍ നമ്പറുകള്‍ കൈമാറിയത്. തുടര്‍ന്ന് ഫോണിലൂടെ നിരന്തരം സംസാരിച്ച ഇരുവരും പലതവണ നേരില്‍ കാണുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 11-ന് സ്ത്രീ രജ്പുതിനെ കാണുന്നതിനായി ഫറൂഖാബാദില്‍ നിന്ന് മെയിന്‍പുരിയിലേക്ക് എത്തി. കുറച്ചുകാലമായി ഇവര്‍ തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും അന്നും ആ വിഷയം സംസാരിച്ചുവെന്നും അരുണ്‍ രജ്പുത് പറഞ്ഞു. ഇതിനിടെ പലപ്പോഴായി 52-കാരി അരുണിന് ഒന്നരലക്ഷം രൂപ നല്‍കിയിരുന്നു, ആ പണം തിരികെ നല്‍കാനും ആവശ്യപ്പെടുകയുണ്ടായി.വിവാഹ ആവശ്യവും വാങ്ങിയ പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. അവര്‍ ധരിച്ചിരുന്ന ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.

കൊലയ്ക്ക് ശേഷം സിം കാര്‍ഡ് ഉപേക്ഷിച്ച യുവാവ് ഈ സ്ത്രീയുടെ ഫോണ്‍ കൈക്കലാക്കുകയും ചെയ്തു. 'ഞങ്ങള്‍ ഫോണുകള്‍ കണ്ടെടുക്കുകയും ഇരുവരും തമ്മില്‍ കൈമാറിയ സന്ദേശങ്ങള്‍ പരിശോധിക്കുകയും ചെയ്തു' പൊലീസ് പറഞ്ഞു. 52കാരി വിവാഹിതയും നാലുകുട്ടികളുടെ അമ്മയുമായിരുന്നതിനാലും പ്രായം മറച്ചുവച്ചതടക്കമുള്ള കാരണങ്ങള്‍കൊണ്ടാണ് അവളെ വിവാഹം കഴിക്കാന്‍ തയ്യാറാകാതിരുന്നതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

Summary

A 52-year-old woman from Farrukhabad was strangled in Mainpuri, Uttar Pradesh, allegedly by her 26-year-old lover she had met on Instagram. Police said the accused, Arun Rajput, killed her after she pressed him for marriage and repayment of money loaned.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com