മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ശിവകുമാര്‍; ആര്‍ഭാടം ഒഴിവാക്കി സത്യപ്രതിജ്ഞ; ജൂണ്‍ മൂന്നിന് ലോക്ഭവനില്‍

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകളെ ബംഗളൂരുവില്‍ എത്തിച്ച് സത്യപ്രതിജ്ഞ വലിയൊരു ചടങ്ങായി നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു
Swearing-in of new Karnataka CM on June 3 at Guv House
ഡികെ ശിവകുമാര്‍ ഖാര്‍ഗെയ്‌ക്കൊപ്പം പിടിഐ
Edited By:
Updated on
1 min read

ബംഗളൂരു: കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡികെ ശിവകുമാര്‍ ജൂണ്‍ 3-ന് ലോക് ഭവനില്‍വച്ച് വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ജിസി ചന്ദ്രശേഖര്‍. സമയം വൈകീട്ടോടെ അറിയിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Swearing-in of new Karnataka CM on June 3 at Guv House
'ശിവകുമാറിന് നല്ലകാലം, അടുത്ത തവണയും മുഖ്യമന്ത്രിയാവും'; സ്ഥാനമേല്‍ക്കാന്‍ മൂന്ന് തീയതികള്‍ കുറിച്ച് നല്‍കി ജ്യോത്സ്യന്‍

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകളെ ബംഗളൂരുവില്‍ എത്തിച്ച് സത്യപ്രതിജ്ഞ വലിയൊരു ചടങ്ങായി നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഇന്ധന പ്രതിസന്ധിയും ഗതാഗതക്കുരുക്കും കണക്കിലെടുത്ത് ആ തീരുമാനം റദ്ദാക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

'സത്യപ്രതിജ്ഞാ ചടങ്ങ് ധൂര്‍ത്താകരുത്. കഴിയുന്നത്ര ലളിതമായി നടത്തണം. ആഡംബരങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും ഉപരിയായി പ്രവര്‍ത്തനത്തിന്റെയും സേവനത്തിന്റെയും മനോഭാവം പ്രതിഫലിപ്പിക്കുന്നതായിരിക്കണം ഇത്. ചടങ്ങ് ലളിതമായ രീതിയില്‍ നടത്താന്‍ പാര്‍ട്ടി തീരുമാനമെടുക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും കൂട്ടത്തോടെ ചടങ്ങ് നടക്കുന്ന വേദിയിലേക്ക് വരാന്‍ ശ്രമിക്കരുത്' ജിസി ചന്ദ്രശേഖര്‍ പറഞ്ഞു.

Swearing-in of new Karnataka CM on June 3 at Guv House
ടീ ഷര്‍ട്ടും മാസ്‌കും ധരിച്ച് എത്തിയപ്പോള്‍ ആളെ മനസിലായില്ല; സ്‌പെഷല്‍ ദര്‍ശനത്തിന് ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയത് 4000 രൂപ

അതേസമയം, ഡികെ ശിവകുമാറിന്റെ ജ്യോത്സ്യനായ ആരാധ്യ, ജൂണ്‍ മൂന്നിന് വൈകുന്നേരം 5.15 ആണ് കുറിച്ചുനല്‍കിയത്. ലോക്ഭവനില്‍ വച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നതാണ് ഉചിതമെന്നും അദ്ദേഹം പറയുന്നു.

Summary

Swearing-in of new Karnataka CM on June 3 at Guv House

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

A significant bribery incident reported at Tiruchendur Murugan Temple in Tamil Nadu
singur
Shivakumar, Siddaramaiah
CBSE Announces New Date For Re-Evaluation, Verification Portal Activation
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com