'പെണ്ണിഷ്' എന്ന് വിളിച്ച് കളിയാക്കി; പ്ലസ്ടു വിദ്യാര്‍ഥി സഹപാഠിയെ കുത്തിക്കൊന്നു

തമിഴ്‌നാട്ടില്‍ ബോഡി ഷെയിമിങ്ങ് നടത്തിയതിന് സഹപാഠിയെ പന്ത്രണ്ടാം ക്ലാസുകാരന്‍ കുത്തിക്കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ചെന്നൈ: തമിഴ്‌നാട്ടില്‍ ബോഡി ഷെയിമിങ്ങ് നടത്തിയതിന് സഹപാഠിയെ പന്ത്രണ്ടാം ക്ലാസുകാരന്‍ കുത്തിക്കൊന്നു. തന്നെ കളിയാക്കരുത് എന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും സഹപാഠി ബോഡി ഷെയിമിങ് തുടര്‍ന്നതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിയുടെ പ്രകോപനമെന്ന് പൊലീസ് പറയുന്നു.

കള്ളക്കുറിച്ചി ജില്ലയില്‍ ഹൈവേയിലാണ് സംഭവം. സഹപാഠി 'പെണ്ണിഷ്' എന്ന വിളിച്ച് കളിയാക്കിയതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.കളിയാക്കരുത് എന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ബോഡി ഷെയിമിങ് തുടര്‍ന്നതാണ് വൈരാഗ്യത്തിന് കാരണമെന്നും പൊലീസ് പറയുന്നു.

കൂട്ടുകാരനെ പന്ത്രണ്ടാം ക്ലാസുകാരന്‍ പാര്‍ട്ടിക്ക് ക്ഷണിച്ചു. തുടര്‍ന്ന് ഹൈവേയില്‍ വച്ച് കത്തിയെടുത്ത് കുത്തിക്കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. അരിവാളും കത്തിയും ഉപയോഗിച്ച് തുടര്‍ച്ചയായി ആക്രമിച്ചതായും പൊലീസ് പറയുന്നു. സംഭവത്തില്‍ കൊലപാതക കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Hindu farmers claim they won't be able to feed themselves, while Muslim men return cows brought to be killed for Bakrid
 police officers laugh and crack jokes in front of media persons
supreme court
BJP supporters
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com