തീറ്റ കൊടുക്കുന്നതിനിടെ കുരങ്ങന്മാര്‍ കൂട്ടത്തോടെ വളഞ്ഞു; നവവധു കുന്നിന് മുകളിലുള്ള ക്ഷേത്രത്തില്‍ നിന്ന് താഴെവീണ് മരിച്ചു

തമിഴ്‌നാട് തൂത്തുക്കുടി ജില്ലയിലെ ഹില്‍ടോപ്പ് ക്ഷേത്രത്തില്‍ തീറ്റ കൊടുക്കുന്നതിനിടെ കുരങ്ങന്മാര്‍ വളഞ്ഞതിനെ തുടര്‍ന്ന് ഭയന്ന് താഴേക്ക് വീണ 24കാരിക്ക് ദാരുണാന്ത്യം.
Tamil Nadu Woman Dies After Fall From Hilltop Temple
Tamil Nadu Woman Dies After Fall From Hilltop Temple
Edited By:
Updated on
1 min read

ചെന്നൈ: തമിഴ്‌നാട് തൂത്തുക്കുടി ജില്ലയിലെ ഹില്‍ടോപ്പ് ക്ഷേത്രത്തില്‍ തീറ്റ കൊടുക്കുന്നതിനിടെ കുരങ്ങന്മാര്‍ വളഞ്ഞതിനെ തുടര്‍ന്ന് ഭയന്ന് താഴേക്ക് വീണ 24കാരിക്ക് ദാരുണാന്ത്യം. കഴുകുമലൈ കലുഗാസലമൂര്‍ത്തി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ 24 വയസ്സുകാരിയായ അനിത ആണ് മരിച്ചത്. ഒരു മാസം മുന്‍പായിരുന്നു അനിതയും വിദേശത്ത് ജോലി ചെയ്യുന്ന സുരേഷും (29) തമ്മിലുള്ള വിവാഹം. അടുത്തിടെയാണ് ലീവില്‍ സുരേഷ് നാട്ടിലെത്തിയത്.

പ്രധാന ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം ദമ്പതികള്‍ മലമുകളിലുള്ള ഉച്ചിപ്പിള്ളയാര്‍ കോവിലിലേക്ക് പോയി. അവിടെയുണ്ടായിരുന്ന കുരങ്ങന്മാര്‍ക്ക് പഴങ്ങള്‍ നല്‍കുന്നതിനിടെ പെട്ടെന്ന് കൂടുതല്‍ കുരങ്ങന്മാര്‍ കൂട്ടത്തോടെ ഇവരെ വളഞ്ഞു. കുരങ്ങന്മാരെ കണ്ട് ഭയന്നുപോയ അനിത പരിഭ്രാന്തിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മലമുകളില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ യുവതി സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കഴുകുമലൈ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നാണ് മൃതദേഹം താഴെയിറക്കി പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tamil Nadu Woman Dies After Fall From Hilltop Temple
7-9 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് രണ്ട് ഇന്ത്യന്‍ ഭാഷകള്‍ നിര്‍ബന്ധമല്ല; ത്രിഭാഷാ നയത്തില്‍ മാറ്റം വരുത്തി സിബിഎസ്ഇ
Tamil Nadu Woman Dies After Fall From Hilltop Temple
7-9 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് രണ്ട് ഇന്ത്യന്‍ ഭാഷകള്‍ നിര്‍ബന്ധമല്ല; ത്രിഭാഷാ നയത്തില്‍ മാറ്റം വരുത്തി സിബിഎസ്ഇ
Summary

Tamil Nadu Woman Dies After Fall From Hilltop Temple As Monkeys Surround Her

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com