1,074 കിലോഗ്രാം സ്വര്‍ണം സ്ഥിര നിക്ഷേപം; തമിഴ്നാടിലെ ക്ഷേത്രങ്ങള്‍ക്ക് പലിശയായി ലഭിക്കുന്നത് 17.76 കോടി രൂപ

സംസ്ഥാനത്തെ 21 ക്ഷേത്രങ്ങളുടെ കണക്കുകളാണ് ഹിന്ദു മത, ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് മന്ത്രി പി കെ ശേഖര്‍ ബാബു പങ്കുവച്ചത്
ri Kamakshi Amman temple
ri Kamakshi Amman templeChennai
Updated on
1 min read

ചെന്നൈ: സ്വര്‍ണ സമ്പത്തിന്റെ കൃത്യമായ നിക്ഷേപങ്ങളിലൂടെ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങള്‍ പ്രതിവര്‍ഷം സ്വന്തമാക്കുന്നത് 17.76 കോടി രൂപയെന്ന് കണക്കുകള്‍. സംസ്ഥാനത്തെ 21 ക്ഷേത്രങ്ങളുടെ കണക്കുകളാണ് ഹിന്ദു മത, ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് മന്ത്രി പി കെ ശേഖര്‍ ബാബു പങ്കുവച്ചത്.

ri Kamakshi Amman temple
കരൂര്‍ ദുരന്തം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി; റിട്ടയേഡ് ജഡ്ജിക്ക് മേല്‍നോട്ടച്ചുമതല

ക്ഷേത്രങ്ങള്‍ക്ക് സംഭാവനയായി ലഭിച്ചതും, ഉപയോഗശൂന്യമായി കിടന്നതുമായ 1,074 കിലോഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ ആണ് ഉരുക്കി ബാറുകളാക്കി അതത് ക്ഷേത്രങ്ങളുടെ പേരില്‍ നിക്ഷേപമാക്കിയിരിക്കുന്നത്. എസ്ബിഐയുടെ സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയിലാണ് ഇവ നിക്ഷേപിച്ചിരിക്കുന്നത്.

ri Kamakshi Amman temple
ബിന്ദുവിന്റെ മകന്‍ നവനീത് ദേവസ്വം ബോര്‍ഡില്‍ ജോലിയില്‍ പ്രവേശിച്ചു; 'സർക്കാർ ഒപ്പമുണ്ട്', സാക്ഷിയായി മന്ത്രി വാസവന്‍

കാഞ്ചീപുരം ശ്രീ കാമാക്ഷി അമ്മന്‍ ക്ഷേത്രം, കുന്ദ്രത്തൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, തിരുവിടന്തൈയിലെ നിത്യകല്യാണപ്പെരുമാള്‍ ക്ഷേത്രം, തിരുമലവൈയ്യാവൂരിലെ പ്രസന്ന വെങ്കിടേശ പെരുമാള്‍ ക്ഷേത്രം എന്നീ നാല് ക്ഷേത്രങ്ങളില്‍ നിന്നായി 53.38 കിലോഗ്രാം സ്വര്‍ണം കഴിഞ്ഞ ദിവസം ബാങ്കിന് കൈമാറിയിരുന്നു. വിരമിച്ച സുപ്രീം കോടതി ജഡ്ജി ദൊറൈ സ്വാമി രാജുവിന്റെയും സംസ്ഥാന മന്ത്രിമാരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ആയിരുന്നു കൈമാറ്റം.

Summary

21 temples spread across TamilNadu earn a total revenue of Rs 17.76 crore annually, through the interest generated under the state government's gold monetisation scheme.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com