

ഹൈദരബാദ്: ശബരിമല വ്രതമെടുത്ത് കറുത്ത മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയ ജീവനക്കാരെ ഹൈദരബാദ് ടിസിഎസ് ഓഫീസില്‍ കയറ്റിയില്ലെന്ന് ആക്ഷേപം. കറുത്ത മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയ തന്നെ പ്രവേശന കവാടത്തില്‍ തടഞ്ഞെന്നാണ് യുവാവിന്റെ ആരോപണം. മനീഷ് എന്ന ജീവനക്കാരന്റെ പരാതിയില്‍ ഓഫീസിന് മുന്നില്‍ നിരവധി അയ്യപ്പഭക്തരും ഹിന്ദുസംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. കമ്പനിക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാര്‍ മതാചാരം തുടര്‍ന്നുകൊണ്ടുതന്നെ ജോലിയില്‍ പ്രവേശിക്കാന്‍ ജീവനക്കാരനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
വ്യാഴാഴ്ചയായിരുന്നു സംഭവം ഉണ്ടായത്. സ്ഥാനപത്തിന്റെ ഡ്രസ് കോഡ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ടിസിഎസ് അധികൃതര്‍ മനീഷിന് അകത്തേക്ക് പ്രവേശനാനുമതി നിഷേധിച്ചത്. ഇക്കാര്യം പുറത്തറിഞ്ഞതോടെ അയ്യപ്പഭക്തരും ഹിന്ദുസംഘടനകളും പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. നിലവില്‍ കമ്പനിക്കെതിരെ ഇത്തരത്തില്‍ ഒരുപരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.
രണ്ട് മാസം മുന്‍പ് തന്നെ ശബരിമലയ്ക്ക് പോകുമെന്ന് മാനേജ്‌മെന്റിനെ അറിയിച്ചിരുന്നതായി കമ്പനിയില്‍ രണ്ടുവര്‍ഷമായി ജോലി ചെയ്യുന്ന മനീഷ് പറയുന്നു. ഇതിന്റെ ഭാഗമായി വ്രതാനുഷ്ടാനത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിക്കുമെന്നതുള്‍പ്പടെ അറിയിച്ചിരുന്നു. എന്നിട്ടും തന്നെ ഡ്രസ് കോഡ് ചൂണ്ടിക്കാട്ടി പ്രവേശന കവാടത്തില്‍ തടയുകയായിരുന്നുവെന്ന് മനീഷ് ആരോപിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates