മകന്‍ ബലാത്സംഗം ചെയ്തു, അമ്മ മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചു; പരാതി അന്വേഷണം

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്ന പരാതിയില്‍ യുവാവിനും അമ്മയ്ക്കും എതിരേ കേസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

നാഗ്പുര്‍: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്ന പരാതിയില്‍ യുവാവിനും അമ്മയ്ക്കും എതിരേ കേസ്. നാഗ്പുരിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് നടപടി. 

ജോലിയുടെ ഭാഗമായി ഭോപ്പാലില്‍ എത്തിയ പെണ്‍കുട്ടിയുമായി 22കാരനായ അഭിഷേക് കുറില്‍ അടുപ്പം സ്ഥാപിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗെ ചെയ്തു. ഇയാളും അമ്മ രജനിയും (45) പെണ്‍കുട്ടിയെ മറ്റുചിലര്‍ക്ക് കൈമാറാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. 


കഴിഞ്ഞ മെയ് മാസത്തിലാണ് ജോലിയുടെ ഭാഗമായി പെണ്‍കുട്ടി ഭോപ്പാലില്‍ എത്തിയത്. ഇവിടെവച്ച് പ്രണയം നടിച്ച് അഭിഷേക് അടുത്തൂകുടുകയായിരുന്നു. മൊബൈല്‍ഫോണ്‍ തട്ടിയെടുത്ത് തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.

മധ്യപ്രദേശ് സ്വദേശികളായ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER