ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍വിന്ദര്‍ സിങ് റിന്ദ പാകിസ്ഥാനില്‍ മരിച്ചതായി റിപ്പോര്‍ട്ട്. പഞ്ചാബ് പൊലീസ് ഇന്റലിജന്‍സ് ആസ്ഥാനം ആക്രമിച്ച കേസിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. ലാഹോറിലെ ആശുപത്രിയിലായിരുന്നു മരണം. എന്നാല്‍ മരണകാരണം വ്യക്തമല്ല. നിരോധിത ഖലിസ്ഥാനി സംഘടനയായ ബാബര്‍ ഖല്‍സയിലെ അംഗമായിരുന്നു ഹര്‍വിന്ദര്‍. പ്രാദേശിക ഗുണ്ടാ സംഘങ്ങളുടെ സഹായത്തോടെയാണ് പാകിസ്ഥാനിലിരുന്ന് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. 
കഴിഞ്ഞ മെയില്‍ മൊഹാലിയിലെ പഞ്ചാബ് ഇന്റലിജന്‍സ് ആസ്ഥാനത്ത് റോക്കറ്റ് പ്രൊപല്‍ഡ് ഗ്രനേഡ് ഉപയോഗിച്ചാണ് ആക്രമണമുണ്ടായത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഹര്‍വിന്ദര്‍ ആയിരുന്നു എന്നാണ് നിഗമനം. ഹരിയാനയില്‍ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും തട്ടിക്കൊണ്ടുപോയ കേസിലും പ്രതിയാണ്. പാകിസ്ഥാനില്‍ നിന്നും പഞ്ചാബ് അതിര്‍ത്തി വഴി ലഹരിമരുന്ന് കടത്തുന്നതിനു പിന്നിലും മുപ്പത്തിയഞ്ചുകാരനായ ഹര്‍വിന്ദര്‍ പ്രവര്‍ത്തിച്ചിരുന്നു.
പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടന ഇന്ത്യയുടെ സുരക്ഷയ്ക്ക് വന്‍ ഭീഷണി ഉയര്‍ത്തുവെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. മഹാരാഷ്ട്ര, ചണ്ഡിഗഡ്, ഹരിയാന, ബംഗാള്‍ എന്നിവടങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. പഞ്ചാബില്‍ ജനിച്ച ഹര്‍വിന്ദര്‍ മഹാരാഷ്ട്രയിലേക്ക് കുടിയേറുകയായിരുന്നു. 2008 ലാണ് ഇയാള്‍ ആദ്യമായി മഹാരാഷ്ട്രയില്‍ കൊലപാതകക്കേസില്‍ പ്രതിയാകുന്നത്. പിന്നീട് ചണ്ഡിഗഡില്‍ പട്ടാപ്പകല്‍ ഗ്രാമമുഖ്യനെ കൊലപ്പെടുത്തിയ കേസിലും പ്രതിയായി. ഹര്‍വിന്ദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ പത്തു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
