ജമ്മു കശ്മീരിൽ ഭീകരർ ബിജെപി നേതാവിനെ കൊലപ്പെടുത്തി

പു​ൽ​വാ​മ​യി​ലെ ട്രാ​ലിലാണ് സംഭവം. മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​ർ കൂ​ടി​യാ​യ രാ​കേ​ഷ് പ​ണ്ഡി​റ്റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്
രാകേഷ് പണ്ഡിറ്റ്/ഫോട്ടോ: എഎൻഐ
രാകേഷ് പണ്ഡിറ്റ്/ഫോട്ടോ: എഎൻഐ
Updated on
1 min read

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ൽ ബി​ജെ​പി നേ​താ​വി​നെ ഭീ​ക​ര​ർ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. പു​ൽ​വാ​മ​യി​ലെ ട്രാ​ലിലാണ് സംഭവം. മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​ർ കൂ​ടി​യാ​യ രാ​കേ​ഷ് പ​ണ്ഡി​റ്റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോടെയായിരുന്നു ആക്രമണം. ഒ​രു യു​വ​തി​ക്കും വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റു. രാകേഷ് പണ്ഡിറ്റിന്റെ സുഹൃത്തിന്റെ മകൾക്കാണ് പരിക്കേറ്റത്. കാ​ലി​ലാ​ണ് യു​വ​തി​യു​ടെ പ​രി​ക്ക്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

മൂ​ന്നു ഭീ​ക​ര​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെന്ന് പൊലീസ് പറയുന്നു. ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തുടരുകയാണ്. രാകേഷ് പണ്ഡിറ്റിന്റെ സുരക്ഷയ്ക്കായി ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിരുന്നു. എന്നാൽ സുഹൃത്തിനെ സന്ദർശിക്കാൻ പോയപ്പോൾ രാകേഷ് പണ്ഡിറ്റ് സുരക്ഷാ ഉദ്യോ​ഗസ്ഥരെ ഒപ്പം കൂട്ടിയില്ലെന്ന് പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com