Tharoor Fall on Parliament: Shashi Tharoor fall on the Parliament steps
ശശി തരൂര്‍ പാര്‍ലമെന്റിന് പുറത്ത് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ IANS

പാര്‍ലമെന്റിന് പുറത്ത് പടിക്കെട്ടില്‍ തെന്നിവീണ് ശശി തരൂര്‍, പിടിച്ചെഴുന്നേല്‍പ്പിച്ച് അഖിലേഷ് യാദവും സുരക്ഷാ ഉദ്യോഗസ്ഥരും

യുപി മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് എംപിയും സ്ഥലത്തുണ്ടായിരുന്നു
Published on

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പുറത്ത് പടിക്കെട്ടില്‍ തെന്നിവീണ് ശശി തരൂര്‍ എംപി. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ഫോണില്‍ സംസാരിച്ച് കൊണ്ട് നടക്കുന്നതിനിടെയാണ് പടിക്കെട്ടില്‍ നിന്ന് ശശി തരൂര്‍ തെന്നിവീണത്. യുപി മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് എംപിയും സ്ഥലത്തുണ്ടായിരുന്നു. ശശി തരൂരിനെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും അഖിലേഷ് യാദവും ചേര്‍ന്നാണ് പിടിച്ചെഴുന്നേല്‍പ്പിച്ചത്.

Tharoor Fall on Parliament: Shashi Tharoor fall on the Parliament steps
മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു; ബിജെപി സര്‍ക്കാര്‍ ഉടന്‍ അധികാരമേല്‍ക്കും

തരൂരിന് കാര്യമായ പരുക്കുകളില്ലെന്നാണ് വിവരം. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ശശി തരൂരിനെ പിടിച്ചെഴുന്നേല്‍പ്പിച്ച ശേഷം അദ്ദേഹം പിന്നീട് നടന്നുപോയി. ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് ശശി തരൂര്‍ പാര്‍ലമെന്റിലെത്തിയത്.

Summary

Tharoor Fall on Parliament: Shashi Tharoor fall on the Parliament steps

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com