മകള്‍ സദാസമയവും ഫോണില്‍, അമ്മ ആത്മഹത്യ ചെയ്തു

മകളോട് ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ അമ്മ നിരന്തരം ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ചെന്നൈ: മകള്‍ സദാസമയവും മൊബൈല്‍ ഫോണില്‍ സമയം ചെലവിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ അമ്മ ജീവനൊടുക്കി.  ചെന്നൈ മണിമംഗലം സ്വദേശി ശോഭന്‍ രാജിന്റെ ഭാര്യ തമിഴരശിയാണു വീട്ടില്‍ തൂങ്ങി മരിച്ചത്.

പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ഇവരുടെ മൂത്തമകള്‍ സദാസമയവും മൊബൈല്‍ ഫോണില്‍ ചെലവഴിക്കുന്നതിനെച്ചൊല്ലിയുള്ള വഴക്കിനു പിന്നാലെയാണ് അമ്മ ജീവനൊടുക്കിയത്. 

മകളോട് ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ അമ്മ നിരന്തരം ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. പഠനത്തില്‍ ശ്രദ്ധിക്കണമെന്ന അമ്മയുടെ ഉപദേശം മകള്‍ കേട്ടില്ല. തുടര്‍ന്ന് ചൊവ്വാഴ്ച ഇരുവരും വഴക്കിട്ടിരുന്നു. തുടര്‍ന്നാണു തമിഴരശി ജീവനൊടുക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

mbbs students
Wangchuk
madras high court
Train
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com