പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മാസ്‌ക് ശരിയായി ധരിച്ചില്ലെങ്കില്‍ വിമാനത്തില്‍ നിന്ന് ഇറക്കിവിടും; പുതിയ ഉത്തരവുമായി ഡിജിസിഎ

മാസ്‌ക് ശരിയായി ധരിച്ചില്ലെങ്കില്‍ വിമാനത്തില്‍ നിന്ന് ഇറക്കിവിടും; പുതിയ ഉത്തരവുമായി ഡിജിസിഎ
Published on

ന്യൂഡല്‍ഹി: വിമാന യാത്രക്കാര്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിച്ച് യാത്ര ചെയ്യണമെന്ന് ഉത്തരവ്. ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ആണ് ഉത്തരവിറക്കിയത്. രാജ്യത്ത് കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം. 

കൃത്യമായി മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യാനായി എത്തുന്നവരെ വിമാനത്തില്‍ നിന്ന് ഇറക്കിവിടും. മാസ്‌ക് മൂക്കിനെ താഴെ ധരിക്കാനും അനുവദിക്കില്ല. മാസ്‌ക് ധരിക്കാതെ എത്തുന്ന യാത്രക്കാരെ വിമാനത്താവളങ്ങള്‍ പ്രവേശിപ്പിക്കില്ല. 

നിരുത്തരവാദപരമായി പെരുമാറുന്ന യാത്രക്കാര്‍ക്കെതിരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിയമനടപടി സ്വീകരിക്കാം. മാസ്‌ക് ശരിയായി ധരിക്കാത്തവരെ മോശം പെരുമാറ്റമുള്ള യാത്രക്കാരുടെ പട്ടികയില്‍പ്പെടുത്താമെന്നും ഡിജിസിഎ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com