പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നീറ്റ് പരീക്ഷ ഫലം സെപ്റ്റംബര്‍ ഏഴിന് പ്രഖ്യാപിക്കും

താത്ക്കാലിക ഉത്തര സൂചിക, റെസ്പോൺസ് ഷീറ്റ് എന്നിവ ആ​ഗസ്റ്റ് 30 ന് പുറത്തിറക്കുമെന്നു എൻടിഎ അറിയിച്ചു
Published on


ഡൽഹി: നീറ്റ് യുജി റിസൽട്ട് സെപ്റ്റംബർ 7ന് പ്രഖ്യാപിക്കും. നാഷണൽ ടെസ്റ്റിം​ഗ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. താത്ക്കാലിക ഉത്തര സൂചിക, റെസ്പോൺസ് ഷീറ്റ് എന്നിവ ആ​ഗസ്റ്റ് 30 ന് പുറത്തിറക്കുമെന്നു എൻടിഎ അറിയിച്ചു. 

18 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഈ വർഷം നീറ്റ് യുജി പരീക്ഷയെഴുതിയത്. ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ neet.nta.nic.in. ൽ നിന്ന് റിസൾട്ട് ഡൗൺലോഡ് ചെയ്യാം. ആപ്ലിക്കേഷൻ നമ്പറും പാസ്‍വേർഡും ഉപയോ​ഗിച്ച് ഉത്തര സൂചിക ഡൗൺലോഡ് ചെയ്യാം. 

ഉത്തരസൂചിക ‍ഡൗൺലോഡ് ചെയ്യാൻ www.neet.nta.nic.in ഔദ്യോ​ഗിക വെബ്സൈറ്റിലെ ഹോം പേജിൽ NEET 2022 Answer Key എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ലോ​ഗിൻ വിശദാംശങ്ങൾ നൽകണം. പിന്നാലെ നീറ്റ് യുജി 2022 ഉത്തരസൂചിക സ്ക്രീനിൽ കാണാം.

ഉത്തരസൂചികയ്‌ക്കൊപ്പം ഉദ്യോഗാർത്ഥികളുടെ ഒഎംആർ റെസ്പോൺസ് ഷീറ്റുകളും നൽകും. neet.nta.nic.in, ntaresults.nic.in, nta.ac.in. എന്നീ വെബ്സൈറ്റുകൾ ഉത്തര സൂചികക്കായി പരിശോധിക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com