sex workers
sex workers (ലൈംഗികത്തൊഴിലാളികൾ )

ഇന്ത്യയിൽ ലൈംഗികത്തൊഴിലാളികൾ വർധിക്കുന്നു !; മുന്നിൽ ഈ സംസ്ഥാനങ്ങൾ

പുരുഷ സ്വവർഗ ലൈംഗികത്തൊഴിലാളികൾ 3,51,020 പേരുണ്ടെന്നാണ് പഠനം പറയുന്നത്.
Published on

ലോകത്ത് ഏറ്റവും കൂടുതൽ എച്ച്ഐവി ബാധിതർ ഉള്ളവരുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം മൂന്നാമതാണ്. ഇതിനെതിരെയുള്ള പോരാട്ടം രാജ്യം നടത്തുന്നിടെയാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു കണക്ക് പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യയിൽ ലൈംഗികത്തൊഴിലാളി (sex workers) കളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായതായി ആണ് മാപ്പിംഗ് ആൻഡ് പോപ്പുലേഷൻ സൈസ് എസ്റ്റിമേഷൻ (PMPSE) നടത്തിയ പഠനത്തിൽ കണ്ടെത്തി. ഇന്ത്യയിലെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലെയും 651 ജില്ലകളിൽ നടത്തിയ സർവേയിൽ സ്ത്രീ ലൈംഗികത്തൊഴിലാളികൾ (FSW), പുരുഷ സ്വവർഗ ലൈംഗികത്തൊഴിലാളികൾ (MSM), ട്രാൻസ്‌ജെൻഡർ (TG) എന്നിവരിലാണ് പഠനം നടത്തിയത്.

ഇതിൽ 9,95,499 വനിതാ ലൈംഗികത്തൊഴിലാളികൾ ഉണ്ടെന്നാണ് കണ്ടെത്തൽ. പുരുഷ സ്വവർഗ ലൈംഗികത്തൊഴിലാളികൾ ആയി 3,51,020 ആളുകളുമുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. ഇവരിലൂടെ എച്ച്ഐവി വ്യാപനത്തിന് സാധ്യതയുണ്ടെന്നും പഠനം വിലയിരുത്തുന്നു.

ലൈംഗികത്തൊഴിലാളികളിൽ ഒന്നാം സ്ഥാനത്ത് കർണാടകയാണ് (15.4%). രണ്ടാം സ്ഥാനത്ത് ആന്ധ്രാപ്രദേശും (12%) മഹാരാഷ്ട്ര (9.6%), ഡൽഹി (8.9%), തെലുങ്കാന (7.6%) എന്നിങ്ങനെയാണ് പട്ടികയിൽ ഉള്ളത്. വീടുകളിൽ ലൈംഗികത്തൊഴിലാളികളായി ജോലി ചെയ്യുന്നവരാണ് കൂടുതൽ എന്നും പഠനം പറയുന്നു. 55 ശതമാനത്തിലധികം സ്ത്രീ ലൈംഗികത്തൊഴിലാളികളാണ് ഇത്തരത്തിൽ ജീവിക്കുന്നത്. പൊതുജന ആരോഗ്യം വർധിപ്പിക്കാൻ വേണ്ട ക്രിയാന്മകമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും പഠനത്തിൽ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com