കരൂര്‍ ദുരന്തം: 25 പേര്‍ മരിച്ചത് ശ്വാസം കിട്ടാതെ; പലരുടെയും വാരിയെല്ലുകള്‍ ഒടിഞ്ഞു; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

10ലധികം പേരുടെ വാരിയെല്ലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നു. പലരും ആശുപത്രിയിലെത്തും മുന്‍പ് പലരും മരിച്ചിരുന്നു.
The post-mortem report of those who died in the Karur tragedy in Tamil Nadu
കരൂര്‍ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യം
Updated on
1 min read

ചെന്നൈ: 41പേരുടെ ജീവനെടുത്ത തമിഴ്‌നാട്ടിലെ കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പേര്‍ ശ്വാസം കിട്ടാതെയാണ് മരിച്ചത്. 10ലധികം പേരുടെ വാരിയെല്ലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നു. പലരും ആശുപത്രിയിലെത്തും മുന്‍പ് പലരും മരിച്ചിരുന്നു.

The post-mortem report of those who died in the Karur tragedy in Tamil Nadu
ചെന്നൈയിലേക്കു കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ, സ്‌റ്റോപ്പുകളും സമയവും അറിയാം

തിക്കിലും തിരക്കിലും കുടുങ്ങിയവരിൽ ഭൂരിഭാഗംപേരും രണ്ടും മൂന്നും മിനിറ്റ് വരെ സമയം ശ്വസിക്കാൻ കഴിയാതെയാണ് മരിച്ചതെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. താഴെ വീണവരുടെ മേൽ പലരും ചവിട്ടി കയറി വാരിയെല്ലുകൾ ഒടിഞ്ഞും ആന്തരിക പരിക്കുകൾ സംഭവിച്ചും ജീവൻ നഷ്ടപ്പെട്ടു. 25 ഓളം പേർ ആശുപത്രിയിലേക്കുള്ള വഴിയിലാണ് മരിച്ചത്.

The post-mortem report of those who died in the Karur tragedy in Tamil Nadu
ശബരിമലയില്‍ സ്വര്‍ണം പൂശിയ പാളികള്‍ ഒക്ടോബര്‍ 17ന് പുനഃസ്ഥാപിക്കും; റിട്ട. ജസ്റ്റിസ് കെടി ശങ്കരന്‍ അന്വേഷിക്കും

കൂടാതെ, അപകടത്തിൽ മരിച്ച പത്ത് കുട്ടികളുടെയും ശ്വാസകോശം ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അവരുടെ വാരിയെല്ലുകളും കോളർബോണുകളും തകർന്നിട്ടുണ്ട്. കഴുത്തിലും ഇടുപ്പിലും പുറകിലും ഒടിവുകളും പേശികൾക്ക് ക്ഷതവും സംഭവിച്ചിട്ടുണ്ട്. വലിയ ജനക്കൂട്ടത്തിൽ കുടുങ്ങിയ കുട്ടികളുടെ കഴുത്തിലെ അസ്ഥികളും ഒടിഞ്ഞിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

അതേസമയം, കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയിനെതിരെ എഫ്ഐആറില്‍ ഗുരുതര ആക്ഷേപമാണുള്ളത്. നിശ്ചിത സമയപരിധി അടക്കം നിശ്ചയിച്ചാണ് പാര്‍ട്ടി പരിപാടിക്ക് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ കരൂരിലേക്കുള്ള വരവ് വിജയ് മനഃപൂര്‍വം നാലു മണിക്കൂറോളം വൈകിപ്പിച്ചു. അനുവാദമില്ലാതെ റോഡ് ഷോ നടത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. ദുരന്തത്തില്‍ 11 പേരുടെ മരണം സ്ഥിരീകരിച്ചശേഷം രാത്രി 9 മണിയോടെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് വിജയിനെതിരെ ഗുരുതര ആരോപണങ്ങളുള്ളത്.

Summary

The post-mortem report of those who died in the Karur tragedy in Tamil Nadu, which claimed 41 lives, has been released

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com