

ഝാര്‍ഖണ്ഡ്: ചായ കുടിക്കുന്നത് ഗോഹത്യയ്ക്ക് തുല്യമാണെന്നും അങ്ങനെയുള്ളവര്‍ പശുവിനെ കൊല്ലുന്നവരാണെന്നും ദീദി എന്നറിയപ്പെടുന്ന ആത്മീയ പ്രഭാഷക സ്വാധി ശ്രദ്ധ ഗോപാല്‍. വ്യാസ് പീഠില്‍ പങ്കെടുക്കാനെത്തിയവരോട് സംസാരിക്കുന്നതിനിടെയാണ് സാധ്വി ശ്രദ്ധയുടെ വിവാദ പ്രസ്താവന. ചായ കുടിക്കുന്നവരും ഗോഹത്യ നടത്തുന്നവരും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് സ്വാധി പറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സംസ്‌കാരം സംരക്ഷിക്കണമെന്ന് ആഗ്രഹമുള്ള ഹിന്ദുക്കള്‍ ചായ കുടിക്കരുതെന്നും അവര്‍ ആഹ്വാനം ചെയ്തു.
ചായ കുടിക്കാത്ത കാലത്ത് നമ്മുടെ പൂര്‍വികര്‍ ജീവിച്ചില്ലേ? ചായ കുടിക്കാതിരുന്നിട്ട് അവര്‍ മരിച്ചു പോയില്ലല്ലോ. ചായയും കാപ്പിയും കുടിക്കുന്നവര്‍ അത് അവസാനിപ്പിക്കണം. ചിലപ്പോള്‍ തല വേദനയും തല പൊട്ടിപ്പോകുന്നത് പോലെയുമെല്ലാം തോന്നിയേക്കാം എങ്കിലും അതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണം, എന്നും സ്വാധി പ്രസംഗത്തില്‍ പറയുന്നു.
ചായ കുടിക്കാതെ ജീവിക്കുന്ന സമൂഹങ്ങള്‍ ലോകത്ത് നിരവധിയുണ്ട്. ചായ കുടിക്കുന്നവര്‍ ചെയ്യുന്നതിന്റെ ഇരട്ടി ആരോഗ്യത്തോടെയാണ് അവര്‍ ജോലി ചെയ്യുന്നതെന്നും സാധ്വി ശ്രദ്ധ പറയുന്നു.
രാജസ്ഥാന്‍ സ്വദേശിയായ സാധ്വി ഗോ സംരക്ഷണ, സംസ്‌കാര, ധര്‍മ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളാണ്. സമൂഹമാധ്യമങ്ങളില്‍ സജീവമായ അവരുടെ പ്രഭാഷണങ്ങളില്‍ നിരവധിപ്പേര്‍ പങ്കെടുക്കുന്നതിന്റെ വിഡിയോകളും കാണാം. അതേസമയം, ആധികാരികമായി അബദ്ധം വിളമ്പുകയാണ് സാധ്വി ശ്രദ്ധയെന്ന് സമൂഹമാധ്യമങ്ങളില്‍ കമന്റുകള്‍ നിറയുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചായയുമായുള്ള ബന്ധം വരെ സമൂഹമാധ്യമമായ എക്‌സില്‍ വിഡിയോയ്ക്ക് ചുവടെ ആളുകള്‍ കമന്റായി കുറിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates