മാസ്‌കും ഇല്ല, സാമൂഹിക അകലവുമില്ല; ക്ഷേത്രത്തില്‍ ലഡുവിതരണം, തടിച്ചുകൂടി ആയിരങ്ങള്‍ (വീഡിയോ)

ഉത്തര്‍പ്രദേശിലെ ക്ഷേത്രത്തില്‍ ഹോളിയോടനുബന്ധിച്ച് നടത്തിയ ലഡുവിതരണത്തില്‍ പങ്കെടുത്ത് ആയിരങ്ങള്‍
ക്ഷേത്രത്തിലെ ലഡുവിതരണത്തില്‍ തടിച്ചുകൂടി ആയിരങ്ങള്‍
ക്ഷേത്രത്തിലെ ലഡുവിതരണത്തില്‍ തടിച്ചുകൂടി ആയിരങ്ങള്‍
Updated on
1 min read

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ക്ഷേത്രത്തില്‍ ഹോളിയോടനുബന്ധിച്ച് നടത്തിയ ലഡുവിതരണത്തില്‍ പങ്കെടുത്ത് ആയിരങ്ങള്‍. രാജ്യം രണ്ടാം കോവിഡ് തരംഗത്തിന്റെ വക്കിലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, മാസ്‌ക് ധരിക്കല്‍ അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വിശ്വാസികള്‍ തടിച്ചുകൂടിയത്. 

ബര്‍സാനയിലെ ശ്രീ രാധ റാണി ക്ഷേത്രത്തില്‍ തിങ്കളാഴ്ചയാണ് സംഭവം.ജനം സാമൂഹിക അകലം പാലിക്കാതെയാണ് തടിച്ചുകൂടിയത്. ഹോളിയോടനുബന്ധിച്ച് നടത്തിയ ലഡുവിതരണത്തിനാണ് ജനം കൂട്ടത്തോടെ എത്തിയത്. ശ്രീകോവിലിന്റെ മുകള്‍ ഭാഗത്ത് നിന്ന് ക്ഷേത്രത്തിലെ ജീവനക്കാരാണ് ലഡു താഴേക്ക് എറിഞ്ഞുകൊടുത്തത്. പ്രസാദം വാങ്ങാനാണ് ഭക്തര്‍ തടിച്ചുകൂടിയത്. ഇതില്‍ കുറച്ചുപേര്‍ക്ക് മാത്രമാണ് മാസ്‌ക് ഉള്ളത്. ആരും സാമൂഹിക അകലം പാലിക്കുന്നില്ല എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com