അജ്ഞാതരുടെ വെടിയേറ്റ് മൂന്ന് വൈദികർ കൊല്ലപ്പെട്ടു; 4 പേർക്ക് പരിക്ക്, മണിപ്പൂർ വീണ്ടും അശാന്തിയിലേക്ക്

രണ്ടു വാഹനങ്ങളിലായായി എട്ടു പേരാണ് സഞ്ചരിച്ചിരുന്നത്. കാംഗ്പോക്പി–ചുരാചന്ദ്പുർ റോഡിൽ വെച്ച് അജ്ഞാത സംഘം വാഹത്തിന് നേരെ വെടിയുതിർക്കുക ആയിരുന്നു.
Manipur Attack
Three Church Leaders Killed in Firing Attack in Manipur.
Updated on
1 min read

ഇംഫാൽ: മണിപ്പൂരിൽ ക്രൈസ്തവ പുരോഹിതർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്ക് നേരെ അജ്ഞാത സംഘം വെടിയുതിർത്തു. വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സഭാ നേതാക്കളായ മൂന്ന് വൈദീകരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് കൂക്കി സംഘടനകൾ അനിശ്ചിതകാല ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

Manipur Attack
കര്‍ണാടകയിലെ ഹിജാബ് നിരോധനം പിന്‍വലിച്ചു; ഉത്തരവിറക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

ലംകയിൽ നടന്ന പ്രത്യേക യോഗത്തിൽ പങ്കെടുത്തശേഷം ചുരാചന്ദ്പുർ ജില്ലയിൽ നിന്ന് വൈദീകർ അടങ്ങിയ സംഘം കാംഗ്പോക്പിയിലേക്ക് മടങ്ങുക ആയിരുന്നു. രണ്ടു വാഹനങ്ങളിലായായി എട്ടു പേരാണ് സഞ്ചരിച്ചിരുന്നത്. കാംഗ്പോക്പി–ചുരാചന്ദ്പുർ റോഡിൽ വെച്ച് അജ്ഞാത സംഘം വാഹത്തിന് നേരെ വെടിയുതിർക്കുക ആയിരുന്നു.

സംഭവത്തിൽ മണിപ്പുർ മുൻ ബാപ്റ്റിസ്റ്റ് കൺവെൻഷൻ (എംബിസി) ജനറൽ സെക്രട്ടറി റവ. വി സിത്‌ലൗ, വി. കൈഗൗലുൻ, പാസ്റ്റർ പാവോഗൗലെൻ എന്നിവരാണ് മരിച്ചത്.

Manipur Attack
'ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല'; മുന്നറിയിപ്പുമായി ആർബിഐ ഗവർണർ

പരിക്കേറ്റ മറ്റ് രണ്ട് വൈദീകർ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മണിപ്പൂർ മുഖ്യമന്ത്രി ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിക്കുകയും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.അതേ സമയം, ആക്രമണത്തിൽ പിന്നിൽ തങ്ങളാണെന്ന വാദം തള്ളി മെയ്ത്തി സംഘടനയായ അറംബായ് ടെംഗോൾ രംഗത്തെത്തിയിട്ടുണ്ട്.

Summary

Three Church Leaders Killed in Firing Attack in Manipur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com