കാമുകിമാരെ സ്വന്തമാക്കണം; വേണ്ടത് 50 ലക്ഷം; യുവാക്കള്‍ ചേര്‍ന്ന് വ്യവസായിയെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടു; അറസ്റ്റ്

കാമുകിമാരെ കല്യാണം കഴിക്കാന്‍ പണം സമ്പാദിക്കാനായി  വ്യവസായിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍
കാമുകിമാരെ സ്വന്തമാക്കണം; വേണ്ടത് 50 ലക്ഷം; യുവാക്കള്‍ ചേര്‍ന്ന് വ്യവസായിയെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടു; അറസ്റ്റ്
Updated on
1 min read

ഔറംഗബാദ്: കാമുകിമാരെ കല്യാണം കഴിക്കാന്‍ പണം സമ്പാദിക്കാനായി വ്യവസായിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍. ഔറംഗബാദിലാണ് സംഭവം. കേസില്‍ കൃഷ്ണ കലേ (23) സാഗര്‍ സോനവ്ന്‍ (28) സച്ചിന്‍ (25) എന്നിവരാണ് അറസ്റ്റിലായത്. 

സുഹൃത്തുക്കളായ സച്ചിനും കൃഷ്ണയും ചേര്‍ന്നാണ് ബിസിനസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടത്. ഇരുവരും കാമുകിമാരെ വിവാഹം കഴിക്കുന്നതിനായാണ് തട്ടിക്കൊണ്ടുപോകല്‍ പദ്ധതി ആസൂത്രണം ചെയ്തത്. കാമുകി കാമുകന്‍മാര്‍ വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായാതിനാല്‍  കുടുംബാംഗങ്ങള്‍ കല്യാണത്തിന് തടസം നിന്നു. ഇതോടെ ഇവര്‍ ബിസിനസുകാരനെ കിഡ്‌നാപ്പ് ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുക്കാന്‍ തീരുമാനിച്ചത്. 

ഞായറാഴ്ച രാത്രി വ്യവസായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ മൂന്നംഗസംഘം തോക്ക്ചൂണ്ടി കാര്‍ തടയുകയായിരുന്നു. പ്രതികളുടെ കൈവശം തോക്കുകളും മൂര്‍ച്ചയുള്ള ആയുധങ്ങളും ഉണ്ടായിരുന്നു. കാറിലുണ്ടായിരുന്ന മറ്റുള്ളവരെ ഇറക്കിയ ശേഷം വ്യവസായിയോട്‌ ബാക്ക് സീറ്റിലേക്ക് ഇരിക്കാന്‍ ആവശ്യപ്പെട്ടു. ഇത് ഇയാള്‍ ചെറുത്തതോടെ പ്രതികളിലൊരാള്‍ മൂന്ന് തവണ ആകാശത്തേക്ക് വെടിയുതിര്‍ത്തു. വെടിയൊച്ചയുടെ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com