കോക്രോച്ചുകള്‍ക്കൊപ്പം; പിന്തുണയുമായി മമതാ ബാനര്‍ജി

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ നടന്ന ആഭ്യന്തര അവലോകന യോഗങ്ങള്‍ക്ക് ശേഷമാണ് ഇരുവരും സിജെപിക്ക് പിന്തുണ അറിയിച്ചത്.
Mamatha Banerjee
മമത ബാനര്‍ജി/ Mamatha Banerjee file image
Updated on
1 min read

കൊല്‍ക്കത്ത: സാമൂഹികമാധ്യമങ്ങളില്‍ തരംഗമായ കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും പിന്തുണ അറിയിച്ചതായി രാജ്യസഭാ എം.പി. ഡെറക് ഒബ്രയാന്‍. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ നടന്ന ആഭ്യന്തര അവലോകന യോഗങ്ങള്‍ക്ക് ശേഷമാണ് ഇരുവരും സിജെപിക്ക് പിന്തുണ അറിയിച്ചത്.

Mamatha Banerjee
ലൈംഗിക കുറ്റവാളികള്‍ക്ക് മാപ്പില്ല; കടുത്ത ശിക്ഷ ഉറപ്പാക്കണം; പൊലീസിന് നിര്‍ദേശവുമായി വിജയ്

ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിജീത് ദീപ്കെ മേയ് 16-നാണ് കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന പേജ് ആരംഭിച്ചത്. തൊഴിലില്ലാത്ത യുവാക്കളെ 'പാറ്റകളോട്' ഉപമിച്ചുകൊണ്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമര്‍ശത്തോടുള്ള പ്രതിഷേധമായാണ് ഈ ഗ്രൂപ്പ് രൂപപ്പെട്ടത്. പാറ്റയെ തങ്ങളുടെ അടയാളമായി സ്വീകരിച്ച ഈ കൂട്ടായ്മ പരിഹാസരൂപേണയുള്ള മീമുകളിലൂടെയും പോസ്റ്റുകളിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് വലിയ ജനശ്രദ്ധ നേടി.

Mamatha Banerjee
തമിഴ്‌നാട് രാഷ്ട്രീയത്തിൽ വീണ്ടും നാടകീയ അട്ടിമറി; മൂന്ന് വിമത എഐഎഡിഎംകെ എംഎൽഎമാർ രാജിവെച്ച് ടിവികെയിൽ ചേർന്നു

സമീപകാലത്ത് നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് കൂട്ടായ്മ സജീവമായി രംഗത്തുണ്ടായിരുന്നു. ഇതിന് പിന്നാലെ തങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ സര്‍ക്കാര്‍ തലത്തില്‍ നീക്കങ്ങള്‍ നടക്കുന്നതായി സ്ഥാപകന്‍ അഭിജീത് ദീപ്കെ ആരോപിച്ചു. പല അക്കൗണ്ടുകളും ഇന്ത്യയില്‍ ബ്ലോക്ക് ചെയ്യപ്പെടുകയും ഹാക്ക് ചെയ്യപ്പെടുകയും ചെയ്തതായും അദ്ദേഹം പരാതിപ്പെട്ടു. നിലവില്‍ 'കോക്രോച്ച് ഈസ് ബാക്ക്' എന്ന പേരില്‍ ആരംഭിച്ച പുതിയ എക്‌സ് അക്കൗണ്ടിന് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്.

Summary

TMC leadership expresses support for the satirical digital collective CJP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com